സിപിഎമ്മിന്റെ ഇരുപത്തിനാലാം പാര്‍ട്ടികോണ്‍ഗ്രസിന് തുടക്കമിട്ടുകൊണ്ട് മധുരയില്‍ കൊടി ഉയര്‍ന്നു. മുതിര്‍ന്ന നേതാവ് ബിമന്‍ ബസു ചെങ്കൊടി ഉയര്‍ത്തി. സമ്മേളനത്തില്‍ 800 ലധികം പ്രതിനിധികളാണ് പങ്കെടുക്കുന്നത്. പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് പ്രകാശ് കാരാട്ടാണ്. രാഷ്ട്രീയ പ്രമേയവും പ്രകാശ് കാരാട്ട് അവതരിപ്പിക്കും. സിപിഐ, സിപിഎംഎംഎല്‍, ആര്‍എസ്പി,ഫോര്‍വേഡ് ബ്ലോക്ക് ദേശീയ ജനറല്‍ സെക്രട്ടറിമാര്‍ സമ്മേളനത്തെ അധിസംബോധന ചെയ്യും. കേരളത്തില്‍ നിന്നും 175 പ്രതിനിധികളാണ് പങ്കെടുക്കുന്നത്.