കോഴിക്കോട് വനമേഖലയില്‍ ഉരുള്‍ പൊട്ടല്‍

കോഴിക്കോട് വനമേഖലയില്‍ ഉരുള്‍ പൊട്ടല്‍.

പൂഴിത്തോട് മാവട്ടം വനമേഖലയിലാണ് ഉരുള്‍പൊട്ടലുണ്ടായത്.


ഇതേ തുടർന്ന് കടന്തറ പുഴയില്‍ അമിത ജലപ്രവാഹം ഉണ്ടായി.

വ്യാഴാഴ്ച പൂഴിത്തോട് അനങ്ങംപാറയുടെ മേല്‍ഭാഗത്ത് വനമേഖലയിലാണ് ഉരുള്‍പൊട്ടിയത്. വൈകിട്ട് 3 മണിക്കാണ് ഉരുള്‍പൊട്ടിയത്. കടന്തറ പുഴയില്‍ വെള്ളം ക്രമാതീതമായി വർധിച്ചു.

ഇല്ല്യാനി, മുത്തേട്ട് പുഴകളിലും ജലത്തിന്റെ അളവ് കൂടി. പൂഴിത്തോട് മേഖലയില്‍ രാത്രിയിലും മഴ തുടരുകയാണ്.

പുഴയോരത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും പുഴയില്‍ ഇറങ്ങരുതെന്നും ചെമ്ബനോട വില്ലേജ് ഓഫിസർ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Leave a Reply

spot_img

Related articles

പാലായിൽ കെ എസ് ആർ ടി സി ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് 10 പേർക്ക് പരിക്ക്

പാലാ ഏറ്റുമാനൂർ ഹൈവേയിൽ കുമ്മണ്ണൂരിൽ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ചുണ്ടായ അപകടത്തിൽ 10 പേർക്ക് പരിക്കേറ്റു.ഇന്ന് ഉച്ചയ്ക്ക് 2.30 ഓടെ യാണ്‌ അപകടം...

മീൻ പിടിക്കുന്നതിനിടെ കടിച്ചു പിടിച്ച മീൻ തൊണ്ടയിൽ കുടുങ്ങി 29കാരൻ മരിച്ചു

മീൻ പിടിക്കുന്നതിനിടെ കടിച്ചു പിടിച്ച മീൻ തൊണ്ടയിൽ കുടുങ്ങി 29കാരൻ മരിച്ചു. ചെന്നൈയിലെ മധുരാന്തകം സ്വദേശി മണികണ്ഠനാണ് മരിച്ചത്. കൈ കൊണ്ട് മീൻ പിടിക്കുന്നതിൽ...

മലങ്കരസഭയുടെ പള്ളികളിൽ യാക്കോബായ വിഭാ​ഗത്തിന് പ്രവേശിക്കാനാവില്ലെന്ന് കോടതി

മലങ്കരസഭയുടെ ദേവാലയങ്ങളിൽ പ്രവേശിക്കുന്നതിനുള്ള നിരോധനം നീക്കണമെന്ന യാക്കോബായ വിഭാ​ഗത്തിന്റെ അപ്പീൽ കോട്ടയം ജില്ലാ കോടതി തള്ളി. യാക്കോബായ സഭയുടെ കോട്ടയം ഭദ്രാസന മെത്രാപ്പോലീത്ത തോമസ്...

കൊവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച കേസ്; പ്രതി നൗഫലിന് ജീവപര്യന്തവും 2,12000 രൂപ പിഴയും

കൊവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച കേസിൽ ഡ്രൈവറായ പ്രതി നൗഫലിന് ജീവപര്യന്തവും 2,12000 രൂപ പിഴയും ശിക്ഷ.പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് വിധി. കായംകുളം...