ലോറിക്ക് പിന്നിൽ കാർ ഇടിച്ചു കയറി ആറു പേർക്ക് ദാരുണാന്ത്യം

നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാർ ഇടിച്ചു കയറി ഒരു കുടുംബത്തിലെ ആറു പേർക്ക് ദാരുണാന്ത്യം.

തെലങ്കാനയിൽ നിന്ന് ആന്ധ്രയിലേക്ക് പോയ കാറിൽ സഞ്ചരിച്ചിരുന്ന ഒരേ കുടുംബത്തിലെ ആറ് പേരാണ് വാഹനാപകടത്തെ തുടർന്ന് സംഭവസ്ഥലത്ത് തന്നെ വച്ച് തന്നെ മരിച്ചത്.

ആന്ധ്രാ പോണക്കൽ കമ്മം ജില്ലയിലെ ഗോവിന്ദാപുരം സ്വദേശി ചന്ദർ റാവുവും , കുടുംബവുമാണ് കാറിലുണ്ടായിരുന്നത്. എട്ട് പേർ കാറിലുണ്ടായിരുന്നു.

ഇവർ വിജയവാഡയ്ക്ക് സമീപം ഗുണ്ടലയിലെ പള്ളിയിൽ മുടി അർപ്പിക്കുന്ന നേർച്ചയാക്കി പോകുകയായിരുന്നു.

തെലങ്കാന സൂര്യപേട്ട് ജില്ലയിൽ ഗോദാഡയ്ക്ക് സമീപം ദേശീയ പാതയിലാണ് തകരാറിലായതിനെ തുടർന്ന് റോഡരികിൽ നിർത്തിയിട്ട ലോറിയിൽ കാർ പിന്നിൽ നിന്ന് ഇടിച്ചു കയറിയത്.

കാറിലുണ്ടായിരുന്ന മാണിക്കമ്മ, ചന്ദർ റാവു, സ്വർണ, ലാസ്യ, കൃഷ്ണറാവു, ജെല്ല ശ്രീകാന്ത് എന്നിവരാണ് മരിച്ചത്.

പരിക്കേറ്റവരെ രണ്ട് പേരെ ഗോദാഡ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply

spot_img

Related articles

രാജ്യത്ത് പാചക വാതക വില കൂട്ടി

രാജ്യത്ത് പാചക വാതക വില കൂട്ടി.പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ആണ് ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വില ഉള്‍പ്പെടെ വര്‍ധിപ്പിച്ചത്.14.2 കിലോഗ്രാം ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ...

യുപിഎസ്‌സി സിവിൽ സർവീസ് മെയിൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു

യുപിഎസ്‌സി സിവിൽ സർവീസ് മെയിൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.958 പേർ സിവിൽ സർവീസ് യോഗ്യത നേടി.അനുജ് അഗ്നിഹോത്രിക്കാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് രാജേശ്വരി...

സുഖോയ് അപകടം: പൈലറ്റുമാർക്ക് വീരമൃത്യു

ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം സുഖോയ് തകർന്നുവീണുണ്ടായ അപകടത്തിൽ രണ്ടു പൈലറ്റുമാർക്ക് വീരമൃത്യു.സ്ക്വാഡ്രൺ ലീഡർ അനൂജ്, ഫ്ലൈറ്റ് ലഫ്റ്റനന്റ് പൂർവേശ് ദുരാഗ്കർ എന്നിവരാണ് മരിച്ചത്.ഇന്നലെ വൈകീട്ട്...

കൊല്ലൂർ മൂകാംബികാ ക്ഷേത്ര മഹാരഥോത്സവം ഇന്നുമുതൽ

കൊല്ലൂർ കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിൽ പത്തുദിവസത്തെ മഹാരഥോത്സവത്തിന് ഇന്ന് തുടക്കമാകും. രഥോത്സവത്തിലെ പ്രധാന ചടങ്ങായ മഹാ രഥംവലി 12ന് ആണ്.ഇന്നു രാവിലെ 7.30ന് കൊടിയേറ്റം,...