പുരാവസ്‌തു തട്ടിപ്പ് കേസിൽ ക്രൈം ബ്രാഞ്ച് നോട്ടീസ്

പുരാവസ്‌തു തട്ടിപ്പ് കേസിൽ പരാതിക്കാരനായ യാക്കൂബിന് ക്രൈംബ്രാഞ്ച് നോട്ടീസ്.

മോൺസൻ മാവുങ്കലിന് നൽകിയ പത്തു കോടിയുടെ രേഖകൾ മറ്റന്നാൾ ഹാജരാക്കണമെന്ന് കാണിച്ചാണ് നോട്ടീസ് നൽകിയത്.

ഏഴ് കോടിയിലധികം വരുന്ന കള്ളപ്പണമാണ് പരാതിക്കാർ നൽകിയതെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞിരുന്നു.

എന്നാൽ കൃത്യമായ രേഖകളുണ്ടെന്നാണ് പരാതിക്കാർ പറയുന്നത്.

അതേസമയം, പുരാവസ്‌തു തട്ടിപ്പ് കേസിൽ അന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ.എസ്.പി വൈ.ആർ റസ്റ്റത്തിനെതിരെ വിജിലൻസ് അന്വേഷണം നടക്കുകയാണ്.

അന്വേഷണം വേഗത്തിലാക്കാൻ പണം വാങ്ങിയെന്ന പരാതിയിലാണ് അന്വേഷണം.

കേസിലെ പരാതിക്കാർ വിജിലൻസ് ഡയറക്ടർക്ക് നൽകിയ പരാതിയിലാണ് നടപടി.

വിജിലൻസ് ഡിവൈഎസ്‌പി ടോമി സെബാസ്റ്റ്യനാണ് അന്വേഷണ ചുമതല.

Leave a Reply

spot_img

Related articles

മണ്ണഞ്ചേരിയിൽ പൊലീസ് ഉദ്യോഗസ്ഥന് വെട്ടേറ്റു

ആലപ്പുഴ മണ്ണഞ്ചേരിയിൽ പൊലീസ് ഉദ്യോഗസ്ഥന് വെട്ടേറ്റു. കൺട്രോൾ റൂം ജീപ്പിലെ ഡ്രൈവർ അരുണിനാണ് വെട്ടേറ്റത്.ഇന്നലെ രാത്രി ഒൻപത് മണിയോടെ ആലപ്പുഴ കലവൂർ റോഡ്മുക്കിൽ വെച്ചായിരുന്നു...

കൊടുവള്ളിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ അന്നൂസ് റോഷനെ കണ്ടെത്തി

കൊടുവള്ളിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ അന്നൂസ് റോഷനെ കണ്ടെത്തി.കൊടുവള്ളി കിഴക്കോത്ത് പരപ്പാറ സ്വദേശിയായ അന്നൂസ് റോഷനെ കൊണ്ടോട്ടിയിൽ നിന്നാണ് കണ്ടെത്തിയത്. ഇയാളെ കൊടുവള്ളി സ്റ്റേഷനിലേക്ക് കൊണ്ടുവരും....

കൊല്ലം കാരറക്കുന്നിന് സമീപം യുവാവിനെ കുത്തിക്കൊന്നു

കൊല്ലം തുമ്പമണ്‍തൊടി കാരറക്കുന്നിന് സമീപം യുവാവിനെ കുത്തിക്കൊന്നു.മടത്തറ സ്വദേശി സുജിനാണ് (29) കൊല്ലപ്പെട്ടത്. രാത്രിയിലാണ് അഞ്ചംഗ സംഘം ആക്രമണം നടത്തിയത്. മുന്‍ വൈരാഗ്യമാണ് കൊലപാതകത്തിന്...

കോട്ടയം മെഡിക്കൽ കോളേജിൽ ഇതര സംസ്ഥാന തൊഴിലാളി നടത്തിയ അതിക്രമത്തിൽ പോലീസുകാരന് കുത്തേറ്റു

കോട്ടയം മെഡിക്കൽ കോളേജിൽ ഇതര സംസ്ഥാന തൊഴിലാളി നടത്തിയ അതിക്രമത്തിൽ പോലീസുകാരന് കുത്തേറ്റു. അതിക്രമം തടയാനെത്തിയ പോലീസുകാരനാണ് കുത്തേറ്റത്. ഗാന്ധിനഗർ സ്റ്റേഷനിലെ സീനിയർ സിപിഒ...