ഒമാനിൽ ബാങ്ക് ജീവനക്കാരനെന്ന് വിശ്വസിപ്പിച്ച് സ്ത്രീയിൽ നിന്നും പതിനായിരം ഒമാനി റിയാൽ തട്ടിയെടുത്തു.
തട്ടിപ്പ് നടത്തിയത് ഒരു ഏഷ്യൻ വംശജൻ ആണ്.
ഇയാൾ പൊലീസ് പിടിയിൽ ആയി.
ബാങ്കിൽ ജീവനക്കാരനായി ജോലി ചെയ്യുന്നുവെന്ന് വിശ്വസിപ്പിച്ച് ബാങ്ക് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുവാനും രഹസ്യ കോഡ് (OTP)നൽകാനും ആവശ്യപ്പെട്ട് ഒരു സ്ത്രീയെ കബളിപ്പിച്ചതിന് ഏഷ്യൻ പൗരത്വമുള്ള ഒരാളെ ഒമാനിലെ അൽ ദാഹിറ ഗവർണറേറ്റ് പൊലീസ് കമാൻഡ് അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പൊലീസ് വാർത്താ കുറിപ്പിലൂടെയാണ് വ്യക്തമാക്കിയത്.
എന്തായാലും ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ കൂടുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത വേണം.