കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകൻ രക്ഷപ്പെട്ടത് വിയ്യൂർ അതീവ സുരക്ഷാ ജയിലിൻറെ മുറ്റത്ത് നിന്നാണ്.
ഇന്നലെ രാത്രി ഒമ്പതോടെയാണ് സംഭവം നടന്നത്. കൊലപാതകം, മോഷണം ഉൾപ്പെടെ 53 കേസുകളിലെ പ്രതിയാണ് ബാലമുരുകൻ.
തമിഴ്‍നാട്ടിൽ നിന്നും തമിഴ്‍നാട് പൊലീസിൻറെ വാനിലായിരുന്നു പ്രതിയെ കൊണ്ട് വന്നത്.
വിയ്യൂർ ജയിലിന് മുമ്പിലെത്തിയതോടെ പൊലീസുകാർ ബാലമുരുകൻറെ കയ്യിലെ വിലങ്ങ് ഊരി.
ആ സമയം ഉടൻ തന്നെ ഇയാൾ വാനിൻറെ ഇടതുവശത്തെ ഗ്ലാസ് ഡോർ തുറന്ന് ഇറങ്ങി രക്ഷപ്പെടുകയായിരുന്നു.
ഏറ്റവും ഒടുവിലായി ബാലമുരുകൻ പിടിയിലായത് 2023 സെപ്തംബറിൽ മറയൂരിൽ നിന്നും ആണ്.
ബാലമുരുകന് വേണ്ടി ഏറെ നേരം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ഇപ്പോൾ കിട്ടുന്ന വിവരങ്ങൾ അനുസരിച്ച് ബാലമുരുകൻ കേരളത്തിന്‍റെ അതിര്‍ത്തി കടന്നു എന്നാണ് സൂചന.