കാക്കകൾക്ക് സംഖ്യകൾ എണ്ണുവാൻ ഉള്ള കഴിവുണ്ട്

ഈയടുത്ത് നടത്തിയ ഒരു പഠനം അനുസരിച്ച് കാക്കകൾക്ക് സംഖ്യകൾ എണ്ണുവാൻ ഉള്ള കഴിവുണ്ടെന്ന് കണ്ടെത്തി

പക്ഷികൾ അതീവ ബുദ്ധിശാലികളാണ്. എന്നാൽ ഇവയിൽ തന്നെയും കാക്കകൾ ഗവേഷകരെ തന്നെ അവയുടെ ഒട്ടേറെ കഴിവുകളുടെ അടിസ്ഥാനത്തിൽ അതിശയിപ്പിച്ചിട്ടുണ്ട്.
ഈയടുത്ത് നടത്തിയ ഒരു ഗവേഷണത്തിൻ്റെ അടിസ്ഥാനത്തിലാണ് കാക്കകൾക്ക് സംഖ്യകൾ എണ്ണാൻ സാധിക്കുമെന്ന് കണ്ടെത്തിയത്.

ഈ ഗവേഷണം സയൻസ് എന്നൊരു ജേണലിൽ ആണ് പബ്ലിഷ് ചെയ്യപ്പെട്ടിട്ടുള്ളത്. ജർമ്മനിയിൽ ഉള്ള യൂണിവേഴ്സിറ്റി ഓഫ് ട്യൂബിംജൻ ഇതിനെ സംബന്ധിച്ചുള്ള 3 മറ്റു പഠനങ്ങളും നടത്തിക്കൊണ്ടിരിക്കുന്നു.

ഇവ കൊച്ചു കുട്ടികൾ സംഖ്യകൾ എണ്ണുന്നതു പോലെയാണത്രേ എണ്ണുന്നത്.

കാക്കകൾക്ക് സംഖ്യകളോ മറ്റോ ഒരു സ്ക്രീനിൽ കാണിച്ചുകൊടുക്കുന്ന അവസരത്തിൽ അവ അതിനോട് പ്രതികരിക്കാറുണ്ട്.

അങ്ങനെയാണ് ഗവേഷണം നടത്തിയത്. അതായത് തുടക്കത്തിൽ ഒരു പ്രത്യേക അക്കം കാണിച്ചപ്പോൾ കാക്ക ഏത് രീതിയിലാണോ ശബ്ദം ഉണ്ടാക്കിയത് അതേ രീതിയിൽ തന്നെയാണ് പിന്നെയും അതിനോട് പ്രതികരിച്ചത്.

ഇത് അവരുടെ മനസ്സിൽ സംഖ്യകൾ എത്രവേഗം ആണ് പറയുന്നത് എന്നതിന്റെ ഒരു അടയാളം കൂടിയായി ആണ് ഗവേഷകർ കണ്ടത്.

കാക്കകൾ ഗവേഷകർ നൽകിയ ഈ ടെസ്റ്റുകൾ വിജയകരമായി പൂർത്തീകരിച്ചു.

ഇത് സൂചിപ്പിക്കുന്നത് അവരുടെ കൃത്യതയെക്കുറിച്ച് കൂടിയാണ്. എന്നാൽ ഇവർക്ക് മനുഷ്യരെ പോലെ സംഖ്യകളെ കുറിച്ച് ഒരു കൃത്യ ധാരണയില്ല.

മറ്റൊരു പഠനം വിശദീകരിക്കുന്നത് കാക്കകൾക്ക് ട്രാഫിക് സിഗ്നലുകളെ വരെയും തിരിച്ചറിയാനുള്ള കഴിവുണ്ട് എന്നാണ്.

കാക്കകളുടെ തലച്ചോറിന്റെ ഭാരം അവയുടെ ശരീര ഭാരത്തിൻ്റെ ഏകദേശം 2.7 ശതമാനം ആണ്.
എന്നാൽ മനുഷ്യരിൽ അതേസമയം ഇത് 1.9% മാത്രമാണ്.

കാക്കകളെ അടിസ്ഥാനമാക്കിയുള്ള ഗവേഷണം നടത്തിയവർ പറഞ്ഞത് മനുഷ്യരെ തന്നെ അതിശയിപ്പിക്കത്തക്കവണ്ണം ഇനിയും ഒട്ടനേകം കഴിവുകൾ അവയ്ക്കുണ്ട് എന്നാണ്.

Leave a Reply

spot_img

Related articles

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്. ഹിരോഷിമയിലേയും നാഗാസാക്കിയിലേയും അണുബോംബ് ആക്രമണത്തിലെ അതിജീവിതരുടെ സന്നദ്ധ സംഘടനയാണിത്. ആണവായുധങ്ങളില്ലാത്ത ഒരു ലോകം സൃഷ്ടിക്കുന്നതിനായുള്ള സംഘടനയുടെ...

ഇസ്രയേലിന് നേരെ കനത്ത മിസൈല്‍ ആക്രമണം നടത്തി ഇറാൻ

ടെല്‍ അവീവില്‍ വെടിവയ്‌പ്പ് നടന്നതായും റിപ്പോർട്ടുണ്ട്. നിരവധി പേർ ആക്രമണത്തില്‍ മരിച്ചതായാണ് സൂചന. തെക്കൻ ലെബനനില്‍ ഇസ്രയേല്‍ അതിർത്തിയോട് ചേർന്ന നിരവധി ഗ്രാമങ്ങളില്‍ തിങ്കളാഴ്ച അർദ്ധരാത്രി...

ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി

ലബനനിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി. തിങ്കളാഴ്ച ഉച്ചയോടെ ഉണ്ടായ ആക്രമണത്തില്‍ 700 ഓളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്....

ലെബനന്‍ സ്ഫോടനം; പേജര്‍ വിതരണം ചെയ്ത മലയാളിയുടെ കമ്പനി കേന്ദ്രീകരിച്ച് അന്വേഷണം

ലെബനന്‍ സ്ഫോടനത്തിന് പേജര്‍ വിതരണം ചെയ്ത കമ്പനിയുമായി മലയാളിയുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ച് ദുരൂഹത ഉള്ളതായി റിപ്പോർട്ട്. നോര്‍വേ പൗരത്വമുള്ള മാനന്തവാടി സ്വദേശി റിന്‍സന്‍ ജോസിന്‍റെ...