തായ്‌ലൻഡിൽ നിന്ന് വന്യജീവികളെ കടത്തിക്കൊണ്ടു വന്ന ദമ്പതികളെ കസ്റ്റംസ് പിടികൂടി

തായ്‌ലൻഡിൽ നിന്ന് വന്യജീവികളെ അനധികൃതമായി കടത്തിക്കൊണ്ടു വന്ന ദമ്പതികളെ നെടുമ്പാശേരി വിമാനതാവളത്തിൽ കസ്റ്റംസ് പിടികൂടി.പത്തനംതിട്ട സ്വദേശികളായ ജോബ്സൺ ജോയ്, ഭാര്യ ആര്യമോൾ എന്നിവരാണ് പിടിയിലായത്.ആറ് വന്യജീവികളെയാണ് ഇവർ കടത്തിയത്. മക്കാവു തത്ത, മൂന്നു മർമോ കുരങ്ങുകൾ, രണ്ട് ടാമറിൻ കുരങ്ങുകൾ എന്നിവയാണ് കണ്ടെടുത്തത്. ഇവയ്ക്ക് വിപണയിൽ ലക്ഷക്കണക്കിന് രൂപ വില വരും. പ്രത്യേക പെട്ടിയിലാക്കിയാണ് ഇവയെ എത്തിച്ചത്.ഇരുവരും കാരിയർമാരെന്നാണ് കസ്റ്റംസ് നിഗമനം.പിടിയിലായവരെയും ഇവർ കൊണ്ടു വന്ന ജീവികളെയും വനം വകുപ്പിന് കൈമാറി.

Leave a Reply

spot_img

Related articles

കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി സ്‌ഥാപകൻ പി.വി. രാമവാരിയരുടെ മകൾ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ

കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി സ്‌ഥാപകൻ പി.വി. രാമവാരിയരുടെ മകൾ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ.കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി (എവിപി) സ്‌ഥാപകൻ പി.വി. രാമവാരിയരുടെ മകളും മുൻ...

പട്ടാപ്പകല്‍ കുളിക്കടവില്‍ 56 കാരിക്ക് പീഡനം

മാന്നാറില്‍ കുളിക്കടവില്‍ വച്ച്‌ 56 കാരിയെ പീഡിപ്പിച്ചു. പമ്പാനദിയുടെ തീരത്തുള്ള കുളിക്കടവില്‍ വച്ച്‌ തുണി അലക്കുന്നതിനിടെയായിരുന്നു സംഭവം.ക്രൂര പീഡനത്തിന് ഇരയായ ഇവർ പരുമലയിലെ സ്വകാര്യ...

എരുമേലിയിൽ കള്ളപ്പണവുമായി ഒരാൾ പിടിയിൽ

എരുമേലിയിൽ അരക്കോടിയിലധികം രൂപയുടെ കള്ളപ്പണവുമായി ഒരാൾ പിടിയിൽ.കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമാണ് മതിയായ രേഖകളില്ലാതെ കൊണ്ട് വന്ന അറുപത് ലക്ഷത്തിലധികം...

കൊച്ചിയിൽ ഭിന്നശേഷിക്കാരന് ക്രൂരമർദനം

കൊച്ചിയിൽ ഭിന്നശേഷിക്കാരന് ക്രൂരമർദനം.ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തിയാണ് യുവതി ഉൾപ്പെടുന്ന നാലംഗ സംഘം മർദിച്ചത്. യുവതിയുമായി ലൈം ഗികബന്ധത്തിൽ ഏർപ്പെടാൻ വിസമ്മതിച്ചതോടെ ക്രൂരമായി മർദിച്ചെന്നാണ് എഫ്ഐആർ....