ഉടൻ കസ്റ്റംസ് ഓഫീസിൽ ഹാരജാകാനും അമിത്തിന് നോട്ടീസ് നൽകി. ആഡംബര കാറുകൾ നികുതി വെട്ടിച്ച് ഭൂട്ടാനിൽ നിന്ന് ഇന്ത്യയിൽ എത്തിച്ചുള്ള തട്ടിപ്പിൽ സംസ്ഥാന വ്യാപകമായി കസ്റ്റംസ് പരിശോധന തുടരുകയാണ്. അമിത് ചക്കാലക്കൽ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് കസ്റ്റംസ് വൃത്തങ്ങൾ അറിയിച്ചു. അമിത് സമൻസ് കൈപ്പറ്റാൻ വിസമ്മതിച്ചു. ഇതോടെ അമിത്തിന്റെ വീട്ടിലേക്ക് കസ്റ്റംസ് പോലീസിനെ വിളിച്ചുവരുത്തുകയായിരുന്നു. അമിത്തിന്റെ വീട്ടിൽ പരിശോധന തുടരുകയാണ്. കാറിന്റെ രേഖകൾ മുഴുവൻ പരിശോധിച്ച് ബോധ്യപ്പെട്ടാൽ വാഹനം തിരികെ നൽകുമെന്നും കസ്റ്റംസ് അറിയിച്ചു.

