ശൈലജ ടീച്ചർക്കെതിരായ സൈബർ ആക്രമണത്തിനു പിന്നിൽ?

ശൈലജ ടീച്ചർക്കെതിരായ സൈബർ ആക്രമണം; ഇതിന് പിന്നിൽ മൂന്ന് പേരെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി

ശൈലജ ടീച്ചർക്കെതിരെ സൈബർ ആക്രമണം നടക്കുന്നത് യൂത്ത് കോൺഗ്രസിന്‍റെ ഉത്തരവാദിത്തപെട്ട പേജുകളിലൂടെ ആണെന്നും ഇതിന് പിന്നിൽ യു ഡി എഫ് സ്ഥാനാ‍ർഥി ഷാഫി പറമ്പിൽ, യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ, കോൺഗ്രസിന്‍റെ ഐ ടി സെൽ ചുമതലയുള്ള സരിനും നേതൃത്വം നൽകുന്നുവെന്നും ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് വിശദീകരിച്ചു.

ഇത്തരം വീഡിയോ കിട്ടിയാൽ ആരാണ് ഷെയർ ചെയ്യാതിരിക്കുക എന്നാണ് പ്രതിപക്ഷ നേതാവ് ചോദിച്ചതെന്നും നേതാവിന്‍റെ മനോഭാവം ഇതാണെങ്കിൽ അണികളുടെ കാര്യം ചിന്തിക്കാമല്ലോ എന്നും വി കെ സനോജ് കൂട്ടിച്ചേർത്തു. തട്ടിപ്പ്, കൊലപാതക, സൈബർ ആക്രമണ സംഘങ്ങളാണ് യൂത്ത് കോൺഗ്രസിലുള്ളതെന്നും സനോജ് പറഞ്ഞു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സമയത്തും ഇത്തരം അശ്ശീല മോർഫ് വീഡിയോ പ്രചരിപ്പിച്ചിരുന്നെന്നും ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി ചൂണ്ടികാട്ടി.

അതേസമയം, പാനൂർ ബോംബ് സ്ഫോടന കേസിലും സനോജ് ഡി വൈ എഫ് ഐയുടെ നിലപാട് വ്യക്തമാക്കി. കേസിൽ പാർട്ടി അംഗങ്ങൾ ഉണ്ടെങ്കിൽ അന്വേഷിച്ച് നടപടി എടുക്കുമെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി ഉറപ്പ് പറഞ്ഞു. സി പി എമ്മിന്‍റെ പോഷക സംഘടന അല്ല ഡി വൈ എഫ് ഐ എന്നും സനോജ് പറഞ്ഞു. പാർട്ടിക്കാർ ഡി വൈ എഫ് ഐയിൽ ഉണ്ടാകാമെന്നും എന്നാൽ എല്ലാ ഡി വൈ എഫ് ഐക്കാരും പാർട്ടിയിൽ ഉണ്ടാകണമെന്നില്ലെന്നും അദ്ദേഹം വിവരിച്ചു.

Leave a Reply

spot_img

Related articles

പബ്ലിക് ടോയ്‌ലറ്റ് സമുച്ചയം തകർത്ത് മോഷണം: പ്രതി പിടിയിൽ

ആലപ്പുഴ ബീച്ചിൽ നഗരസഭ പണിത പബ്ലിക് ടോയ്‌ലറ്റ് സമുച്ചയം ഉദ്ഘാടനത്തിന് മുമ്പ് തകർത്ത് മോഷണം നടത്തിയ പ്രതി പൊലീസ് പിടിയിൽ. തിരുവനന്തപുരം വള്ളക്കടവ് കൊച്ചുതോപ്പിൽ ടി...

യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു

കൊല്ലം പുത്തൂര്‍ വല്ലഭന്‍കരയില്‍ യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു.എസ്‌എന്‍ പുരം സ്വദേശിനിയായ ശാരുവാണ് കൊല്ലപ്പെട്ടത്. യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ലാലുമോന്‍ ആത്മഹത്യ ചെയ്തു....

കഞ്ചാവുമായി യുവാവ് പിടിയിൽ

കായംകുളം വള്ളികുന്നത്ത് ഏഴ് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ.കാഞ്ഞിരംത്തുമൂട് മേലാത്തറ കോളനിയിൽ കഞ്ചാവ് വിൽപ്പന നടത്തിയ വള്ളികുന്നം കടുവിനാൽ സുമേഷ് ഭവനത്തിൽ സുമേഷ്കുമാറിനെ(47) ആണ്...

ആലുവയിൽ ജിം ട്രെയിനർ വെട്ടേറ്റ് മരിച്ചു

ആലുവയിൽ ജിം ട്രെയിനറെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ആലുവ ചുണങ്ങംവേലി കെ പി ജിമ്മിലെ ട്രെയിനർ സാബിത്ത് (35) ആണ് കൊല്ലപ്പെട്ടത്. വി കെ സി...