എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ നൽകിയ പരാതിയില്‍ യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂരിനെതിരെ കേസെടുത്ത് തിരുവനന്തപുരം സൈബർ പൊലീസ്. തീരദേശമേഖലയിൽ വോട്ടിന് പണം നൽകുന്നുവെന്ന് പ്രചരണം നടത്തിയതിനാണ് തരൂരിനെതിലെ കേസ്. രാജീവ് ചന്ദ്രശേഖർ ഡിജിപിക്ക് നൽകിയ പരാതിയിലാണ് തിരുവനന്തപുരം സൈബർ പൊലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്. തരൂരിന്റെ പ്രതികരണം കിട്ടിയിട്ടില്ല.