ചക്രവാതച്ചുഴി; തിങ്കളാഴ്ച വരെ ഇടിമിന്നലോടു കൂടിയ നേരിയ മഴയ്ക്ക് സാധ്യത

ചക്രവാതച്ചുഴിയുടെയും ന്യൂനമര്‍ദ്ദപാത്തിയുടെയും സ്വാധീനഫലമായി സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഇടിമിന്നലോടു കൂടിയ നേരിയ മഴയ്ക്ക് സാധ്യത.മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.തമിഴ്നാടിന് മുകളിലായി കേരളത്തോട് ചേര്‍ന്നാണ് ചക്രവാതച്ചുഴി നിലനില്‍ക്കുന്നത്. മന്നാര്‍ കടലിടുക്ക് മുതല്‍ തമിഴ്നാട് വഴി തെക്കന്‍ കര്‍ണാടകയുടെ ഉള്‍ഭാഗം വരെ ന്യൂനമര്‍ദപാത്തിയും നിലനില്‍ക്കുന്നുണ്ട്. ഇതിന്റെയെല്ലാം സ്വാധീനഫലമായാണ് മഴ ലഭിക്കുക എന്നും മുന്നറിയിപ്പില്‍ പറയുന്നു.

Leave a Reply

spot_img

Related articles

വ്രതശുദ്ധിയുടെ പുണ്യവുമായി ഇന്ന് ചെറിയ പെരുന്നാള്‍

വ്രതശുദ്ധിയുടെ പുണ്യവുമായി ഇന്ന് ചെറിയപെരുന്നാള്‍. റംസാന്‍ 29 പൂര്‍ത്തിയാക്കിയാണ് വിശ്വാസികള്‍ ഈദുള്‍ ഫിത്തര്‍ ആഘോഷിക്കുന്നത്.പള്ളികളിലും ഈദ്ഗാഹുകളിലും നടക്കുന്ന പെരുന്നാള്‍ നമസ്കാരങ്ങളില്‍ ആയിരങ്ങള്‍ പങ്കുചേരും. സ്നേഹത്തിന്‍റെ...

യു.ഡി.എഫ് പരാജയപ്പെട്ടാൽ വനവാസത്തിന് പോകുമെന്ന് പറഞ്ഞത് വെറുതെ അല്ലെന്ന് വി ഡി സതീശൻ

യു.ഡി.എഫ് പരാജയപ്പെട്ടാൽ വനവാസത്തിന് പോകുമെന്ന് പറഞ്ഞത് വെറുതെ അല്ലെന്ന് വി ഡി സതീശൻ.സ്ഥാനാർഥി പട്ടിക വൈകുന്നത് ഒരു തരത്തിലും പ്രചരണത്തിൻ്റെ ശോഭകെടുത്തിയിട്ടില്ലെന്നും വിഡി സതീശൻ...

പക്ഷിപ്പനി: മുഹമ്മയിലെ പ്രഭവ കേന്ദ്രത്തിന് 10 കിലോമീറ്റർ ചുറ്റളവിൽ മുട്ട,ഇറച്ചി എന്നിവയുടെ ഉപയോഗം  ഒരാഴ്ചത്തേയ്ക്ക് നിരോധിച്ചു

ആലപ്പുഴ ജില്ലയിലെ മുഹമ്മ പഞ്ചായത്ത് ഏഴാം വാർഡിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനാൽപ്രഭവ കേന്ദ്രത്തിന് 10 കിലോമീറ്റർ ചുറ്റളവിലുള്ള സർവൈലൻസ് സോണിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ താറാവ്,കോഴി,കാട, മറ്റു...

പിണറായി വിജയനും ഭാര്യ കമലയ്ക്കുമായി ആകെ ഒരു കോടിയിലധികം രൂപയുടെ നിക്ഷേപം

മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയ്ക്കുമായി ആകെ ഒരു കോടിയിലധികം രൂപയുടെ നിക്ഷേപം.പിണറായി വിജയന്റെ പേരില്‍ 43.35 ലക്ഷം രൂപയുടെയും ഭാര്യ കമലയ്ക്ക് 60.58...