ബംഗാൾ ഉൾക്കടലിനും വടക്കൻ ശ്രീലങ്കക്കും മുകളിലായി ഡിറ്റ്വാ (Ditwah) ചുഴലിക്കാറ്റ് നിലവിൽ സ്ഥിതിചെയ്യുന്നു. വടക്ക്–വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച്, നാളെ രാവിലെയോടെ വടക്കൻ തമിഴ്നാട്– പുതുച്ചേരി, തെക്കൻ ആന്ധ്രപ്രദേശ് തീരത്തിന് സമീപമുള്ള തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ എത്തിച്ചേരാൻ സാധ്യത.വടക്ക്- വടക്കുപടിഞ്ഞാറ് ദിശയിൽ നീങ്ങുന്ന
ചുഴലിക്കാറ്റ് ഇന്ന് അർധരാത്രി ഇന്ത്യൻ തീരത്തോട് 60 കിമീ ദൂരത്തിലും നാളെ രാവിലെ 50 കിമീ ദൂരത്തിലും വൈകുന്നേരം 20 കിമീ അകലത്തിലായും നീങ്ങുമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരളത്തിൽ മൂടി കെട്ടിയ അന്തരീക്ഷം, അല്ലെങ്കിൽ നേരിയ മഴ സ്ഥിതി തുടരും.തമിഴ്നാട്, പുതുച്ചേരി തീരദേശ മേഖലയിൽ ജാഗ്രത നിർദേശം പ്രഖ്യാപിച്ചു.

