സിറ്റി പൊലീസ കമ്മീഷണറുടെ കസേരക്കു താഴെ മൂന്നു ബ്രൂട്ടൽ മർഡേഴ്സ്:’
ഓരോ കൊലപാതകത്തിനു മുമ്പും കൃത്യമായ മുന്നറിയിപ്പുകൾ” ”
” തെളച്ച ടാറാണ് ദേഹത്തേക്ക് ഒഴിച്ചിരിക്കുന്നത്.
ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ അറസ്റ്റ് നടന്നിരിക്കണം.
ഡി.എൻ.എ.എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രയിലറിലെ രംഗങ്ങളിൽ ചിലതാണിത്.
ഇന്ന് പുറത്തുവിട്ടിരിക്കുന്ന ഈ ട്രയിലർ ഒരു മികച്ച ആക്ഷൻ ക്രൈം ത്രില്ലർ ചിത്രത്തിന് ഏറെ അനുയോജ്യമായ വിധത്തിലാണ്.
മികച്ച ആക്ഷൻ രംഗങ്ങളും, പൊലിസ് അന്വേഷണത്തിൻ്റെ ഉദ്വേഗകതയും ചിത്രത്തിലുടനീളം നില നിർത്തിയുള്ളതാണ് ഈ ട്രയിലർ ‘. സാധാരണ പ്രേക്ഷകരെ ഏറെ ആകർഷിക്കുവാൻ പോന്നുംവിധത്തിലുള്ള ഒരു ചിത്രത്തിൻ്റെ ധാരണ തന്നെ ഈ ട്രയിലർ നൽകുന്നു.
ആക്ഷൻ രംഗങ്ങൾ ഏതുതരം പ്രേഷകരേയും ഒരു പോലെ ത്രസിപ്പിക്കുന്നതാണ്. അത് ഏറ്റം മനോഹരമായിത്തന്ന
അവതരിപ്പിക്കുവാൻ സംവിധായകനായ സുരേഷ് ബാബുവിനു കഴിഞ്ഞിരിക്കുന്നു.
അതിനനുസരിച്ചുള്ള കെട്ടുറപ്പുള്ള കഥയും, മികച്ച തിരക്കഥയും ചിത്രത്തിൻ്റെ കഥാഗതിയിൽ ഏറെ ത്രസിപ്പിക്കുവാൻ പോന്നതാണ്.
ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ.വി.അബ്ദുൾ നാസ്സർ നിർമ്മിക്കുന്ന ഈ ചിത്രം
വലിയ മുതൽ മുടക്കിൽ മികച്ച സാങ്കേതിക വിദ്യകളുടേയും സഹകരണത്തോടെ
യാണ്
അവതരണം.
മലയാളത്തിലെ ഒന്നസംഘം മികച്ച അഭിനേതാക്കളുടെ സാന്നിദ്ധ്യമുള്ള ഈ ചിതത്തിലെ നായകൻ യുവ നടൻ അഷ്ക്കർ സൗദാനാണ്.
ആർ.ജെ.ലഷ്മി നാരായണൻ എന്ന കഥാപാത്രത്തെയാണ് അഷ്ക്കർ സൗദാൻ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
ഈ നടനെ മെയിൻ സ്ടീം സിനിമയുടെ മുൻ നിരയിലേക്ക് എത്തിക്കാൻ ഏറെ സഹായകരമാകു പന്ന ചിത്രം കൂടിയായിരിക്കും ഈ ചിത്രം.,
മലയാളത്തിലെ മുൻനിര നായികയായിരുന്ന ലഷ്മി റായ് നല്ലൊരു ഇടവേളക്കുശേഷം ശക്തമായ കഥാപാത്രങ്ങളിലൂടെ വീണ്ടും അഭിനയരംഗത്തെത്തുന്നു ഈ ചിത്രത്തിലൂടെ.
റേച്ചൽ പുന്നൂസ് എന്ന പൊലീസ് ഉദ്യോഗസ്ഥയേയാണ് ലക്ഷ്മി റായ് അവതരിപ്പിക്കുന്നത്. ബാബു ആൻ്റെണി രൺജി പണിക്കർ,
ഇനിയാ, ഹന്നാറെജി കോശി സാസ്വിക,, ഇർഷാദ്, അജു വർഗീസ്, ഇന്ദ്രൻസ്, പത്മരാജ് രതീഷ്, കോട്ടയം നസീർ, രവീന്ദ്രൻ, കൃഷ്ണ, ഡ്യക്കുള സുധീർ, സെന്തിൽ കൃഷ്ണ, ഇടവേള ബാബു’ റിയാസ് ഖാൻ ,ഗൗരി നന്ദ, രാജാസാഹിബ്, കുഞ്ചൽ, അമീർ നിയാസ്, കിരൺ രാജ് സലീമാസീത, ശിവാനി, അഞ്ജലി അമീർ. എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
കഥ, തിരക്കഥ, സംഭാഷണം – എ.കെ.സന്തോഷ്.
പ്രശസ്ത നടി സുകന്യയാണ് ഗാനങ്ങൾ രചിച്ചിരിക്കുന്നത്.
സംഗീതം – ശരത്.
ഛായാഗ്രഹണം രവിചന്ദ്രൻ.
എഡിറ്റിംഗ് – ജോൺ കുട്ടി.
കലാസംവിധാനം – ശ്യാംകാർത്തികേയൻ.
കോസ്റ്റ്വും – ഡിസൈൻ – നാഗരാജ്.
മേക്കപ്പ് -രഞ്ജിത്ത് അമ്പാടി.
സംഘട്ടനം – സ്റ്റണ്ട് സെൽവാ. പഴനി രാജ്, കനൽ കണ്ണൻ, റൺ രവി.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – അനിൽ മേടയിൽ
അസ്സോസ്സിയേറ്റ് ഡയറക്ടർ -വൈശാഖ് നന്ദിലത്തിൽ
പ്രൊഡക്ഷൻ ഇൻചാർജ് റിനി അനിൽകുമാർ.
പ്രൊഡക്ഷൻ എക്സിക്യട്ടീവ് – ജസ്റ്റിൻ കൊല്ലം.
പ്രൊഡക്ഷൻ കൺട്രോളർ- അനീഷ് പെരുമ്പിലാവ്.
ജൂലൈ പതിനാലിന് ഈ ചിത്രം സെഞ്ച്വറി ഫിലിംസ് പ്രദർശനത്തിനെത്തി
ക്കുന്നു ‘
വാഴൂർ ജോസ്.
ഫോട്ടോ – ശാലു പേയാട്.