തിയതി നീട്ടി

കോട്ടയം: ക്ഷീരവികസന വകുപ്പ് 2024-25 സാമ്പത്തിക വർഷം നടപ്പാക്കുന്ന വിവിധ പദ്ധതികളിലേയ്ക്ക് ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാനുള്ള സമയപരിധി ജൂലൈ 31 വരെ ദീർഘിപ്പിച്ചു.

ക്ഷീരവികസന വകുപ്പിന്റെ www.ksheerasree.kerala.gov.in എന്ന പോർട്ടൽ മുഖേന രജിസ്റ്റർ ചെയ്ത് അപേക്ഷ സമർപ്പിക്കാം.

പുൽകൃഷി വികസനം, മിൽക്ക്‌ഷെഡ് വികസനം, ഡയറി ഫാം ഹൈജീൻ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതി തുടങ്ങിയ പദ്ധതികൾക്ക് അപേക്ഷകൾ സമർപ്പിക്കാം.

20 സെന്റിന് മുകളിലേക്കുള്ള പുൽകൃഷി, തരിശു ഭൂമിയിലുള്ള പുൽകൃഷി, ചോളക്കൃഷി, നേപ്പിയർ പുല്ലും മുരിങ്ങയും ഉൾപ്പെടുന്ന കോളാർ മോഡൽ പുൽകൃഷി എന്നീ പദ്ധതികളും, പുൽകൃഷിക്കായുള്ള യന്ത്രവൽക്കരണ ധനസഹായം, ജലസേചന ധനസഹായം എന്നിവയും ഉൾപ്പെടുന്നതാണ് പുൽകൃഷി വികസന പദ്ധതി.

ഇതുകൂടാതെ മിൽക്ക്‌ഷെഡ് വികസന പദ്ധതികൾക്കും അപേക്ഷ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ബ്‌ളോക്ക് തലത്തിൽ പ്രവർത്തിക്കുന്ന ക്ഷീരവികസന യൂണിറ്റുകളുമായി ബന്ധപ്പെടാം.

Leave a Reply

spot_img

Related articles

ബജറ്റില്‍ കോട്ടയം നിയമസഭ മണ്ഡലത്തിന് മികച്ച പരിഗണന

2026-27 വര്‍ഷത്തേക്കുള്ള പുതുക്കിയ ബജറ്റില്‍ കോട്ടയത്തിന് മികച്ച പരിഗണന. കഴിഞ്ഞ പത്തുവര്‍ഷക്കാലമായി അവഗണിക്കപ്പെട്ടിരുന്ന പല പദ്ധതികള്‍ക്കും ബജറ്റില്‍ അംഗീകാരം ലഭിച്ചു. നിര്‍മ്മാണം നിലച്ചു പോയ ആകാശപ്പാതയുടെ...

മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ കടുത്ത വിമർശനവുമായി കോടതി

മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ കടുത്ത വിമർശനവുമായി കോടതി. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ കടുത്ത വിമർശനവുമായി...

കോട്ടയം ആത്മ സംഘടിപ്പിക്കുന്ന ലോക സംഗീത ദിനാഘോഷം ഇന്നും നാളെയും

കോട്ടയം ആത്മയുടെയും, കെപിഎൽ കൾചറൽ സൊസൈറ്റിയുടെയും നേതൃത്വത്തിലുള്ള ലോക സംഗീത ദിനാഘോഷം ഇന്നും നാളെയുമായി കെപിഎസ് മേനോൻ ഹാളിൽ നടക്കും.ഇന്ന് 5.30 ന് പി....

പ്രമുഖ കഥാകാരി കെ ആർ മല്ലിക അന്തരിച്ചു

പ്രമുഖ കഥാകാരിയും ദേശാഭിമാനി മുൻപ്രൂഫ്‌ റീഡറുമായ കെആർ മല്ലിക (72) അന്തരിച്ചു. പാപ്പനംകോട്‌ ടിസി 51/ 22(14) കൈലാസം വീട്ടിലായിരുന്നു താമസം.സംസ്‌കാരം വെള്ളിയാഴ്‌ച വൈകിട്ട്‌...