തൻ്റെ പിൻഗാമിയെ ഇപ്പോൾ പ്രഖ്യാപിക്കില്ല; ദലൈലാമ

തൻ്റെ പിൻഗാമിയെ ഇപ്പോൾ പ്രഖ്യാപിക്കില്ലെന്ന് ടിബറ്റൻ ബുദ്ധമത നേതാവ് ദലൈലാമ.തൻ്റെ മരണശേഷമേ പ്രഖ്യാപനമുണ്ടൂവെന്ന് ദലൈലാമ അറിയിച്ചു.തന്റെ 90-ാം ജന്മദിനാഘോഷത്തിൽ പിൻഗാമിയെ പ്രഖ്യാപിക്കുമെന്നായിരുന്നു ദലൈലാമ അറിയിച്ചിരുന്നത്. ഈ മാസം ആറിനാണ് അദ്ദേഹത്തിൻ്റെ ജന്മദിനം. ജന്മദിനത്തിനോട് മുന്നോടിയായിരുന്നു ദലൈലാമ പിൻഗാമിയെ ഇപ്പോൾ പ്രഖ്യാപിക്കുന്നില്ലെന്ന് അറിയിച്ചത്. 15-ാമത്തെ ദലൈലാമയെ കാത്ത് ധരംശാലയിലെ മക്ലിയോഡ്‌ഗഞ്ചിൽ പതിനായിരങ്ങളാണ് എത്തിയിരുന്നത്. പുതിയ ലാമയെ തങ്ങൾ പ്രഖ്യാപിക്കുമെന്നായിരുന്നു ചൈനയുടെ നിലപാട്. ഇത് അംഗീകരിക്കുന്നില്ലെന്ന് ദലൈലാമ വ്യക്തമാക്കിക്കഴിഞ്ഞു. പിൻഗാമിയെ പ്രഖ്യാപിക്കാൻ ചൈനയ്ക്ക് അവകാശമില്ലെന്ന് ദലൈലാമ പറഞ്ഞു. തന്റെ ട്രസ്റ്റിന് മാത്രമേ അതിന് അവകാശമുള്ളുവെന്നും ദലൈലാമ വ്യക്തമാക്കി.

Leave a Reply

spot_img

Related articles

ഗൾഫ് രാജ്യങ്ങൾക്കെതിരായ ആക്രമണം നിർത്തുന്നുവെന്ന് ഇറാൻ

ഗൾഫ് രാജ്യങ്ങൾക്കെതിരായ ആക്രമണം നിർത്തുന്നുവെന്ന് ഇറാൻ.ഇറാൻ ഇടക്കാല നേതൃകൗൺസിലാണ് തീരുമാനം അറിയിച്ചത്.തങ്ങൾക്ക് നേരെ ആക്രമണം ഇനി ഉണ്ടായില്ലെങ്കിൽ അയൽ രാജ്യങ്ങളെ തങ്ങൾ ആക്രമിക്കില്ലെന്ന് ഇറാൻ...

താൽക്കാലികമായി അടച്ച ദുബായ് വിമാനത്താവളം തുറന്നു

പശ്ചിമേഷ്യൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ താൽക്കാലികമായി അടച്ച ദുബായ് വിമാനത്താവളം തുറന്നു.മിസൈൽ ആക്രമണത്തെ തുടർന്ന് ആണ് വിമാന താവളം താത്കാലികമായി അടച്ചത്. മിസൈൽ അവശിഷ്ടങ്ങൾ...

ഇറാന് മേൽ ആക്രമണം കടുപ്പിച്ച് അമേരിക്കയും ഇസ്രായേലും; യുദ്ധം തുടരാൻ യുഎസ് സെനറ്റിന്റെ അനുമതി

ഇറാന് മേൽ ആക്രമണം കടുപ്പിച്ച് അമേരിക്കയും ഇസ്രായേലും. തെഹ്‌റാൻ ഉൾപ്പെടെ ഇറാൻ നഗരങ്ങളിൽ വ്യാപക ആക്രമണം തുടരുകയാണ്.യുദ്ധം തുടരാൻ ട്രംപിന് യുഎസ് സെനറ്റിന്റെ അനുമതി...

യുദ്ധം ആഗോള സാമ്പത്തിക മേഖലയെ പിടിച്ചുലയ്ക്കുന്നു

പശ്ചിമേഷ്യയിലെ യുദ്ധം ആഗോള സാമ്പത്തിക മേഖലയെ പിടിച്ചുലയ്ക്കുന്നു.ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ വിതരണ പാതയായ ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചതോടെ എണ്ണവില കുതിച്ചുയരുകയാണ്.ഈ സാഹചര്യത്തില്‍,...