ശബരിമലയിലെ കേടായ അരവണ വളമാക്കും

ശബരിമല സന്നിധാനത്ത് ഒന്നരവർഷമായി സൂക്ഷിച്ചിരിക്കുന്ന കേടായ അരവണ അടുത്ത മാസത്തോടെ പൂർണമായി നീക്കുമെന്ന് ദേവസ്വം ബോർഡ്.

ആറര ലക്ഷത്തിലധികം ടിൻ അരവണ വളമാക്കി മാറ്റാനാണ് ഏറ്റുമാനൂർ ആസ്ഥാനമായ കമ്പനി കരാറെടുത്തിരിക്കുന്നത്.

6,65,127 ടിൻ കേടായ അരവണയാണ് സന്നിധാനത്ത് കെട്ടിക്കിടക്കുന്നത്.

പരിസ്ഥിതിക്ക് കോട്ടം തട്ടാതെ ശാസ്ത്രീയമായി നശിപ്പിക്കണമെന്ന കോടതി നിർദേശം വന്നെങ്കിലും നടപടികൾ നീണ്ടുപോയി.

സെപ്റ്റംബറോടെ കേടായ അരവണ പമ്പ കടക്കുമെന്നാണ് ദേവസ്വം ബോർഡ് പറയുന്നത്.

ഒന്നേകാൽ കോടിക്ക് ഏറ്റുമാനൂർ ആസ്ഥാനമായ സ്വകാര്യ കമ്പനി കരാർ എടുത്തിട്ടുണ്ട്.

2023 ജനുവരിയിലാണ് ഏലയ്ക്കയിൽ കീടനാശിനി സാന്നിധ്യമുണ്ടെന്ന ആരോപണത്തെ തുടർന്ന് ഹൈക്കോടതി അരവണ വില്പന തടഞ്ഞത്.

എന്നാൽ, കീടനാശിനി സാന്നിദ്ധ്യം തെളിയിക്കാൻ ഹർജിക്കാരനായില്ല.
കേസ് തള്ളിപ്പോയി.

എന്നാൽ, അപ്പോഴേക്കും ആറരക്കോടിയിലധികം രൂപയുടെ അരവണ നശിച്ചുപോയിരുന്നു.

Leave a Reply

spot_img

Related articles

രാഷ്ട്രപതിയുടെ ശബരിമല സന്ദർശനം റദ്ദാക്കി

രാഷ്ട്രപതിയുടെ ശബരിമല സന്ദർശനം റദ്ദാക്കി. പോലീസ്, ദേവസ്വം ബോർഡിനെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ഇതോടെ ഇടവ മാസ പൂജയ്ക്ക് വെർച്വൽ ക്യൂ ബുക്ക് ചെയ്യുന്നതിന് ഏർപ്പെടുത്തിയിരുന്ന...

കൺട്രോൾ റൂം തുറന്നു

അതിർത്തിയിലെ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ അതിർത്തി സംസ്ഥാനങ്ങളിലെ കേരളീയർക്കും മലയാളി വിദ്യാർഥികൾക്കും സഹായവും വിവരങ്ങളും ലഭ്യമാക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ്റെ നിർദേശ പ്രകാരം സെക്രട്ടറിയേറ്റിലും നോർക്കയിലും...

കോഴിക്കോട് കാട്ടുപന്നിയെ അജ്ഞാത ജീവി ഭക്ഷിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട് നാദാപുരം വിലങ്ങാട് വാളൂക്കില്‍ കാട്ടുപന്നിയെ അജ്ഞാത ജീവി ഭക്ഷിച്ച നിലയില്‍ കണ്ടെത്തി. മരിയഗിരിയിലെ കൃഷിയിടത്തിലാണ് കാട്ടപന്നിയുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.കഴിഞ്ഞ ദിവസം സമീപപ്രദേശത്തെ സ്ത്രീ...

എസ്എസ്എൽസി പരീക്ഷാഫലം ഇന്ന്

2025 ലെ എസ്.എസ്.എൽ.സി പരീക്ഷാഫലപ്രഖ്യാപനം ഇന്ന്.വൈകിട്ട് മൂന്നു മണിക്ക് വിദ്യഭ്യാസമന്ത്രി വി. ശിവന്‍കുട്ടി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിൽ ഫലം പ്രഖ്യാപിക്കും.ടി.എച്ച്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി (ഹിയറിങ് ഇംപയേഡ്) ,...