തലയോട്ടി ആരോ​ഗ്യകരമല്ലെങ്കിൽ താരൻ വരുമോ?

തലയോട്ടി ആരോ​ഗ്യകരമല്ലെങ്കിൽ താരൻ വരുമോ? അറിയാം വിശദമായി

ഇന്ന് ഏറ്റവും അധികം ആളുകളും അനുഭവിക്കുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് മുടികൊഴിച്ചിൽ. ഒന്നിന് പകരം മറ്റൊന്ന് ഉപയോ​ഗിച്ചുപയോ​ഗിച്ച് മുടിക്ക് പണി കിട്ടുന്നവരും നിരവധിയാണ്. വെളുക്കാൻ തേച്ചത് പാണ്ടായി എന്ന് കേട്ടിട്ടില്ലേ? ദേ ആ അവസ്ഥയാണ് ഇന്ന് പലർക്കും. പ്രായമാകുമ്പോൾ തലയോട്ടിയിലും മുടിസംരക്ഷണത്തിലും കൂടുതൽ പ്രധാന്യം നൽകേണ്ടതുണ്ട്. ആരോ​ഗ്യകരമായ തലയോട്ടി മുടിയുടെ വളർച്ചയുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്.

തലയോട്ടി ആരോ​ഗ്യകരമല്ലെങ്കിൽ പ്രകടമാകുന്ന ഒരു ലക്ഷണമാണ് താരൻ. ലോകജനസംഖ്യയുടെ പകുതിയിലധികം പേരെയും അവരുടെ ജീവിതത്തിലെ ഏതെങ്കിലും ഘട്ടത്തിൽ ബാധിക്കുന്ന ഏറ്റവും സാധാരണമായ പ്രശ്നങ്ങളിലൊന്നാണ് താരൻ. സമ്മർദ്ദം, മലിനീകരണം, മോശം ഭക്ഷണക്രമം എന്നിവയും തലയോട്ടിയുടെ ആരോ​ഗ്യത്തെ ബാധിക്കാം. അതിനാൽ, മൃദുവായ പോഷക ഘടകങ്ങൾ ഉപയോഗിച്ച് തലയോട്ടി വൃത്തിയാക്കേണ്ടത് അത്യാവശ്യമാണ്.

മലസീസിയ ഗ്ലോബോസ എന്നറിയപ്പെടുന്ന ഒരു ഫംഗസ് മൂലമാണ് തല എപ്പോഴും ചൊറിച്ചിലുള്ളതും വരണ്ടതുമായി കാണപ്പെടുന്നത്. തലയോട്ടിയിലെ ഏറ്റവും സാധാരണമായ പ്രശ്നങ്ങളിലൊന്നാണ് താരൻ. മുടിയും തലയോട്ടിയും വൃത്തിയായി സൂക്ഷിക്കാതിരിക്കുന്നത് മൂലവും താരനുണ്ടാകാം. താരൻ വന്നുകഴിഞ്ഞതിന് ശേഷമെങ്കിലും ശുചിത്വം ഉറപ്പാക്കുക. തുടർന്നും താരൻ മാറുന്നില്ലയെങ്കിൽ അത് ശുചിത്വവുമായി ബന്ധപ്പെട്ട് ഉണ്ടായതല്ലെന്ന് മനസിലാക്കാം.

മുടിയുടെ സംരക്ഷത്തിന് ശ്രദ്ധിക്കേണ്ടത് എന്തൊക്കെന്ന് നോക്കിയാലോ?

മുറുക്കമുള്ള ഹെയർ ബാൻഡുകളും ക്ലിപ്പുകളും മുടി പൊട്ടുന്നതിന് കാരണമാകും. അതിനാൽ അൽപം ലൂസായിട്ടുള്ള ഹെയർ ബാൻഡുകൾ ഉപയോ​ഗിക്കുക.

താരൻ, തലയോട്ടിയിൽ ചൊറിച്ചിൽ, സെബോ സോറിയാസിസ് അല്ലെങ്കിൽ തലയോട്ടിയിലെ സോറിയാസിസ് പോലുള്ള പ്രശ്‍നങ്ങൾ ഉണ്ടെങ്കിൽ ചികിത്സ തേടുക.

ഷാംപൂ ചെയ്യുമ്പോൾ മുടി ശ്രദ്ധയോടെ കൈകാര്യം ചെയ്യുക. അമിതമായി , ഷാംപൂ ഉപയോ​ഗിക്കുന്നതും തലയോട്ടിയ്ക്ക് ദോഷം ചെയ്യും.

പോഷക സമ്പുഷ്ടമായ ഭക്ഷണക്രമം മുടികൊഴിച്ചലിന് പരിഹാരം ആകുമെങ്കിലും,തുടർച്ചയായ മുടികൊഴിച്ചിൽ ഉണ്ടെങ്കിൽ ഒരു വിദ​ഗ്ധനെ കണ്ട് ഉപദേശം തേടേണ്ടതാണ്. ഒരു ഡെർമറ്റോളജിസ്റ്റിനെ കണ്ടാൽ മുടി കൊഴിച്ചലിന് പോഷകാഹാര കുറവുകൾക്കപ്പുറം എന്താണ് കാരണങ്ങൾ എന്ന് തിരിച്ചറിയാനും സാധിക്കും.

Leave a Reply

spot_img

Related articles

ബിപിൻ സി ബാബുവിനെതിരെ കേസെടുത്തു

ആലപ്പുഴ കായംകുളത്ത് സി പി എം വിട്ട് ബി ജെ പിയിൽ ചേർന്ന ബിപിൻ സി ബാബുവിനെതിരെ സ്ത്രീധന പീഡന പരാതിയിൽ കേസെടുത്തു.ഭാര്യ മിനിസ...

ഡോളി തൊഴിലാളികൾ സമരം പിൻവലിച്ചു

ശബരിമല അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ഡോ. അരുൺ എസ്. നായരുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിലൂടെ ഡോളി തൊഴിലാളികൾ നടത്തിയ സമരം പിൻവലിച്ചു. തൊഴിലാളികളുടെ ആവശ്യങ്ങൾ...

കോഴിക്കോട് നിന്ന് അബുദാബിയിലേക്ക് എല്ലാ ദിവസവും ഇൻഡിഗോ വിമാനം

കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് അബുദാബിയിലേക്ക് ഇൻഡിഗോ എയർലൈൻസ് സർവീസ് ആരംഭിക്കുന്നു. ഡിസംബർ 20-ാം തിയതി മുതൽ ദിവസവും സർവീസ് ഉണ്ടായിരിക്കും. കരിപ്പൂരിൽ നിന്ന് രാത്രി...

പ്രധാനമന്ത്രി മോദിയുമായുള്ള അഭിപ്രായവ്യത്യാസം തുറന്ന് പറഞ്ഞ് മുന്‍ ജര്‍മ്മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കലിന്റെ ആത്മകഥ

ഇന്ത്യയിലെ ന്യൂനപക്ഷ വിഭാഗങ്ങള്‍ നേരിടുന്ന ആക്രമണങ്ങളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി തനിക്ക് അഭിപ്രായ വ്യത്യാസമുണ്ടായിരുന്നുവെന്ന് ആത്മകഥയില്‍ വെളിപ്പെടുത്തി മുന്‍ ജര്‍മ്മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍....