മുംബയ് : കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യചെയ്ത് ഐ എ എസ് ദമ്പതികളുടെ മകൾ.
ഹരിയാനയിലെ നിയമവിദ്യാർത്ഥിയായ ലിപി രസ്‌തോഗിയാണ് (27) മരിച്ചത്.
മഹാരാഷ്ട്ര കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ മകളാണ് ലിപി.
ദക്ഷിണ മുംബയിലെ സുരുചി അപ്പാർട്ട്‌മെന്റിന്റെ പത്താംനിലയിൽ നിന്ന് ചാടിയാണ് യുവതി ആത്മഹത്യ ചെയ്തതതെന്ന് പൊലീസ് അറിയിച്ചു.
ആത്മഹത്യാകുറിപ്പ് പൊലീസ് കണ്ടെത്തി.
ആത്മഹത്യയ്ക്ക് ആർക്കും പങ്കില്ലെന്ന് കുറിപ്പിൽ പറയുന്നു. ലിപിയുടെ പിതാവ് വികാസ് രസ്തോഗി മഹാരാഷ്ട്ര വിദ്യാഭ്യാസ വകുപ്പിൽ പ്രിൻസിപ്പൽ സെക്രട്ടറിയാണ്.
അമ്മ രാധിക ആഭ്യന്തര വകുപ്പിൽ പ്രിൻസിപ്പൽ സെക്രട്ടറിയാണ്.
അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് എടുത്തിട്ടുണ്ട്. ഹരിയാനയിലെ സോനിപ്പത്തിൽ എൽ.എൽ.ബി വിദ്യാർത്ഥിയായ ലിപി പരീക്ഷാഫലത്തെ കുറിച്ച് ആശങ്കയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഇതാണ് കടുംകൈയ്ക്ക് യുവതിയെ പ്രേരിപ്പിച്ചതെന്നും പൊലീസ് വ്യക്തമാക്കി.