മകളുടെ മരണത്തിൽ മനംനൊന്ത് അമ്മ ജീവനൊടുക്കി

വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന മകളുടെ മരണത്തിൽ മനംനൊന്ത് അമ്മ ജീവനൊടുക്കി.

2 മാസം മുൻപു ചിറയിൻകീഴിൽ ബൈക്കപകടത്തിൽ പരുക്കേറ്റു തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആലുവ യുസി കോളജ് എംബിഎ വിദ്യാർഥിനിയും മഹാരാഷ്ട്ര സാംഗ്ലി സ്വദേശി ഹനുമന്ത് നായിക്കിന്റെ മകളുമായ സ്നേഹ (24)ശനി രാത്രിയാണ് മരിച്ചത്.

വിവരമറിഞ്ഞു സ്നേഹയുടെ അമ്മ ഗായത്രി (45) നെല്ലിക്കുഴി കമ്പനിപ്പടിയിലെ താമസസ്ഥലത്തു തൂങ്ങിമരിക്കുകയായിരുന്നു.

മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനു ശേഷം മഹാരാഷ്ട്രയിലേക്കു കൊണ്ടുപോയി.

30 വർഷത്തോളമായി കോതമംഗലത്തു ജ്വല്ലറി ജീവനക്കാരനാണു ഹനുമന്ത് നായിക്. മകൻ: ശിവകുമാർ (കംപ്യൂട്ടർ വിദ്യാർഥി).

Leave a Reply

spot_img

Related articles

ഷീലാ സണ്ണി വ്യാജ മയക്കുമരുന്ന് കേസ്സ്; മുഖ്യപ്രതി നാരായണദാസ് പിടിയിൽ

ചാലക്കുടിയിലെ ബ്യൂട്ടിപാര്‍ലര്‍ സംരംഭക ഷീലാ സണ്ണിയെ വ്യാജ മയക്കുമരുന്ന് കേസില്‍ കുടുക്കിയ കേസില്‍ ഒളിവിലായിരുന്ന മുഖ്യപ്രതി നാരായണദാസ് പിടിയില്‍.കൊടുങ്ങല്ലൂര്‍ എസിപി വി കെ രാജുവിന്റെ...

റാപ്പർ വേടന്റെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടി

റാപ്പർ വേടന്റെ ഫ്ലാറ്റിൽ നിന്ന്ഡാൻസാഫ് സംഘത്തിന്റെ പരിശോധനയിൽ ഏഴ് ഗ്രാം കഞ്ചാവ് പിടികൂടി.പോലീസ് സംഘം ഫ്ലാറ്റിൽ എത്തി പരിശോധന നടത്തുന്നു.തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിലാണ് പരിശോധന.ഫ്ലാറ്റിൽ ലഹരി...

ഭിന്നശേഷി കുട്ടികൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും സർക്കാർ നൽകും: വി.ശിവൻകുട്ടി

ഭിന്നശേഷി കുട്ടികൾക്ക് ആവശ്യമായ സഹായങ്ങൾ സർക്കാർ ഉറപ്പുവരുത്തുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി. ഭിന്നശേഷി കുട്ടികൾക്ക് പഠന-പരിശീലനം നൽകുന്നതിന് വഴുതക്കാട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന...

കേരള നിയമസഭ, ഹര്‍ജികള്‍ സംബന്ധിച്ച സമിതി മെയ് ആറിന് തെളിവെടുപ്പ് നടത്തും

കേരള നിയമസഭ, ഹര്‍ജികള്‍ സംബന്ധിച്ച സമിതി മെയ് ആറിന് രാവിലെ 10.30 ന് കാസര്‍കോട് ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. കാസര്‍കോട് ജില്ലയില്‍...