ഡേവിഡ് കറ്റാല കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പുതിയ ഹെഡ്‌ കോച്ച്

കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌ സിയുടെ പുതിയ ഹെഡ് കോച്ചായി ഡേവിഡ് കറ്റാലയെ നിയമിച്ചു. യുറോപ്യന്‍ ഫുട്‌ബോളില്‍ ദീര്‍ഘകാല അനുഭവ സമ്പത്തുള്ള സ്പാനിഷ് ഫുട്‌ബോള്‍ താരമായിരുന്ന കറ്റാല ഉടന്‍ തന്നെ ക്ലബിന്റെ ഹെഡ്‌കോച്ചായി ചുമതലയേല്‍ക്കും. 2026 വരെ ഒരു വര്‍ഷത്തേക്കുള്ള കരാറാണ് കേരള ബ്ലാസ്‌റ്റേഴ്‌സുമായി ഇദ്ദേഹം ഒപ്പുവച്ചിരിക്കുന്നത്. സ്‌പെയിന്‍, സൈപ്രസ് രാജ്യങ്ങളിലായി 500ലേറെ പ്രൊഫഷണല്‍ ഫുട്‌ബോള്‍ മത്സരങ്ങളില്‍ ഈ മുന്‍ മധ്യനിര പ്രതിരോധ താരം കളിച്ചിട്ടുണ്ട്. സൈപ്രിയോട്ട് ഫസ്റ്റ് ഡിവിഷന്‍ ലീഗില്‍ എ ഇ കെ ലാര്‍നക, അപ്പോളോ ലിമാസ്സോള്‍ എന്നീ ക്ലബുകളിലും ക്രൊയേഷ്യന്‍ ഫ്സ്റ്റ് ഫുട്‌ബോള്‍ ലീഗില്‍ എന്‍ കെ ഇസ്ത്ര 1961, പ്രൈമേര ഫെഡറേഷ്യനില്‍ സി ഇ സബാഡെല്‍ എന്നിവിടങ്ങളിലായിരുന്നു കറ്റാലയുടെ കോച്ചിംഗ് കരിയര്‍. സൂപ്പര്‍ കപ്പിന് തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിനൊപ്പം ചേരാന്‍ കറ്റാല ഉടന്‍ കൊച്ചിയിലെത്തും.

Leave a Reply

spot_img

Related articles

സിനിമ നിർമ്മാതാവ് ജിനു വി. നാദിന് ഗോൾഡൻ വിസ

കുഞ്ചാക്കോ ബോബനും നയൻ താരയും പ്രധാന വേഷം ചെയ്ത നിഴൽ എന്ന സിനിമ യുടെ നിർമ്മാതാവും വൺ, കാവൽ, ഹെർ എന്നീ സിനിമ...

മലബാറിൻ്റെ ജീവിതത്തുടിപ്പുകളുമായി ഒരു വടക്കൻ സന്ദേശം

മലബാർ ജീവിതത്തിൻ്റെ പശ്ചാത്തലത്തിലൂടെ ആ നാടിൻ്റെ ജീവിതത്തിൻ്റെ നേർക്കാഴ്ച്ച പറയുന്ന ചിത്രമാണ് ഒരു വടക്കൻ സന്ദേശംസാരഥി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ |അജയൻ ചോയങ്കോട് സംവിധാനം ചെയ്യുന്നു.സത്യചന്ദ്രൻ...

രഘുറാം കേശവ് എന്ന പൊലീസ് ഉദ്യോഗസ്ഥനായി ചേരൻ ആദ്യമായി മലയാളത്തിൽ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു

തമിഴിലെ പ്രതിഭാധനനായ സംവിധായകനും നടന്നുമാണ് ചേരൻ'.അദ്ദേഹം സംവിധാനം ചെയ്ത ഓട്ടോഗ്രാഫ് എന്ന ചിത്രം മലയാളത്തിലും ഏറെ വിജയം നേടിയതാണ്.മലയാളവുമായി ഏറെ ബന്ധങ്ങൾ ചേരനുണ്ട്.മലയാളി നായികമാർ...

നരി വേട്ടക്കു പുതിയ മുഖം

ടൊവിനോതോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന നരി വേട്ട എന്ന ചിത്രത്തിലെ മൂന്നു പ്രധാന കഥാപാത്രങ്ങളെ അണിനിരത്തി പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നുടൊവിനോ തോമസ്സിനു...