15കാരിയുടേയും യുവാവിൻ്റേയും മരണം; കൊലപാതകമാണോ ആത്മഹത്യയാണോയെന്ന് പൊലീസ് ഉറപ്പിക്കണമെന്ന് ഹൈക്കോടതി

കാസർകോട് പതിനഞ്ചുകാരിയെയും അയൽവാസിയേയും മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണ പുരോഗതി റിപ്പോ‍ർട്ട് സർക്കാർ കോടതിയ്ക്ക് കൈമാറി. അന്വേഷണത്തിൽ വീഴ്ചയുണ്ടായതായി തോന്നുന്നില്ലെന്ന് പറഞ്ഞ കോടതി മരണകാരണം കൊലപാതകമാണോ ആത്മഹത്യയാണോയെന്ന് പൊലീസ് ഉറപ്പിക്കണമെന്നും ആവശ്യപ്പെട്ടു. മരിച്ച പെൺകുട്ടിയുടെ മാതാവ് നൽകിയ ഹർജി വ്യാഴാഴ്ച പരിഗണിക്കാനായി മാറ്റി.നേരത്തെ കേസ് പരി​ഗണിക്കവേ ആദ്യഘട്ടത്തിൽ തെരച്ചിൽ നടത്താതിരുന്ന പൊലീസിനെ കോടതി രൂക്ഷഭാഷയിൽ വിമർശിച്ചിരുന്നു.പിന്നീട് കേസ് പരി​ഗണിക്കുന്നതിനിടെ പൊലീസ് തൃപ്തികരമായി അന്വേഷണം നടത്തിയെന്ന് കോടതി പരാമർശിക്കുകയും ചെയ്തു.

പെൺകുട്ടി മരിച്ചതെങ്ങനെയെന്ന കാര്യത്തിൽ പൊലീസ് വ്യക്തത വരുത്തണം.ഒരു കുടുംബത്തെ സംബന്ധിച്ചിടത്തോളം അവരുടെ എക്കാലവും നിലനിൽക്കുന്ന വേദനയായി ഈ പെൺകുട്ടിയുടെ മരണം ശേഷിക്കുമെന്നുറപ്പാണ്.അത് കണ്ടില്ലെന്ന് നടിക്കാൻ കോടതിക്കാവില്ല.പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് അമ്മ നൽകിയ ഹേബിയസ് കോർപ്പസ് ഹർജി പരി​ഗണിക്കവേ ആയിരുന്നു കോടതിയുടെ വാക്കുകൾ.കാണാതായ 15കാരിയെയും അയല്‍വാസിയായ യുവാവിനെയും പിന്നീട് സമീപത്തുള്ള കാട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.ഫെബ്രുവരി 12 നാണ് പെൺകുട്ടിയെയും ഇവരുടെ കുടുംബ സുഹൃത്തായ പ്രദീപിനെയും കാണാതായത്.മാർച്ച് 9 ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പെൺകുട്ടിയെ കാണാതായ സംഭവത്തിൽ അന്വേഷണം നടക്കുന്നതിനിടെയാണ് മരിച്ച നിലയിൽ കണ്ടെത്തുന്നത്.പരാതി ലഭിച്ചിട്ടും പൊലീസ് അന്വേഷണത്തിൽ വീഴ്ച സംഭവിച്ചതിനാലാണ് കണ്ടെത്താൻ വൈകിയതെന്ന ആരോപണം ഉയർന്നിരുന്നു.പെൺകുട്ടിക്കൊപ്പം കാണാതായ പ്രദീപിനെതിരെ ആരോപണവുമായി മാതാപിതാക്കൾ രംഗത്തെത്തിയിരുന്നു.ഇരുവരുടെയും മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫായത് ഒരേയിടത്തുനിന്നായിരുന്നു.ഇത് കേന്ദ്രീകരിച്ച് നടത്തിയ തെരച്ചിലിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

Leave a Reply

spot_img

Related articles

പൊലീസുകാര്‍ക്ക് നേപ്പാള്‍ യുവതിയുടെ ക്രൂരമര്‍ദ്ദനം; എസ്‌ഐയുടെ മൂക്കിടിച്ച് തകര്‍ത്തു

എറണാകുളം അയ്യമ്പുഴയില്‍ പൊലീസുകാര്‍ക്ക് നേപ്പാള്‍ യുവതിയുടെ ക്രൂരമര്‍ദ്ദനം. എസ്‌ഐയുടെ മൂക്കിടിച്ച് തകര്‍ത്തു. നാല് പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ വാഹന പരിശോധനയ്ക്കിടെ കസ്റ്റഡിയിലെടുത്തപ്പോഴായിരുന്നു സംഭവം....

കോഴിക്കോട് സൈനിക സ്കൂളിൽ നിന്ന് ചാടിപ്പോയ 13കാരനെ കണ്ടെത്താനായില്ല

കോഴിക്കോട് സൈനിക സ്കൂളിൽ നിന്ന് ചാടിപ്പോയ 13കാരനെ അഞ്ചുദിവസമായിട്ടും കണ്ടെത്താനായില്ല. കോഴിക്കോട് വേദവ്യാസ സൈനിക സ്കൂളിലെ ഹോസ്റ്റലിൽ നിന്ന് ചാടിപ്പോയ 13 കാരനെ കണ്ടെത്താനായില്ല....

യുഡി ക്ലർക്കിനെ കാണാതായി

പാല മുത്തോലി പഞ്ചായത്തിലെ യുഡി ക്ലർക്കിനെ കാണാതായി. കിഴവങ്കുളം സ്വദേശിനി ബിസ്‌മി (41) യെ ആണ് കാണാതായത്. ഇന്നലെ പഞ്ചായത്ത് ഓഫീസിൽ ജോലിക്ക് എത്തിയിരുന്നില്ല....

വിഷം അകത്തു ചെന്ന് ചികിത്സയിലായിരുന്ന സൈനികനും ഭാര്യയും മരിച്ചു

വിഷം അകത്തുചെന്ന് ജമ്മുകശ്മീരില്‍ ചികിത്സയിലായിരുന്ന സൈനികനും ഭാര്യയും മരിച്ചു.പെരുവള്ളൂർ പാലപ്പെട്ടിപാറ പള്ളിക്കര നിധീഷ് (31), ഭാര്യ കെ.റിൻഷ (31) എന്നിവരാണ് മരിച്ചത്. മാർച്ച്‌ 14ന് ജമ്മുകശ്മീരിലെ...