എ ഡി എം നവീൻ ബാബുവിന്റെ മരണം. അടുത്തമാസം 6 ന് കേസ് ഡയറി ഹാജരാക്കണമെന്ന് ഹൈക്കോടതി. സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട ഹർജിയിൽ വിശദവാദം അടുത്തമാസം 9ന്. കൊലപാതകം എന്നാണോ സംശയമെന്ന് കോടതി,ആത്മഹത്യ എന്നല്ലേ പുറത്തുവന്നത്?പ്രതി സിപിഎമ്മിന്റെ സജീവ പ്രവർത്തക. രാഷ്ട്രീയ സാന്നിധ്യമുള്ളയാണെന്ന് ഹർജിക്കാരി.പ്രതി എങ്ങനെ അന്വേഷണത്തെ സ്വാധീനിക്കും എന്നാണ് സംശയം എന്ന് കോടതിയുടെ ചോദ്യം. കുറ്റപത്രത്തിൽ വരുന്നത് കെട്ടിച്ചമച്ച തെളിവുകൾ ആയിരിക്കുമെന്ന് എഡി എമ്മിന്റെ ഭാര്യ. ഹർജിയിൽ തീരുമാനം ആകും വരെ കുറ്റപത്രം നൽകരുതെന്നും ആവശ്യം. അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥൻ സത്യവാങ്മൂലം നൽകണം.സി ബി ഐ അന്വേഷണം ഇല്ലെങ്കിൽ ക്രൈംബ്രാഞ്ച് അന്വേഷണമെങ്കിലും വേണം.