വയനാട് ഡിസിസി ട്രഷററായിരുന്ന എൻ. എം വിജയൻ്റെ മരണത്തിന് ശേഷം ഉയർന്ന വിവാദങ്ങൾക്ക് പിന്നാലെ കോൺഗ്രസിൻ്റെ അന്വേഷണ സമിതി കുടുംബത്തോടൊപ്പം മാധ്യമങ്ങളെ കണ്ട ശേഷം കേസെടുത്തതിൽ ൽ ദുരൂഹതയെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. കോൺഗ്രസിനെ കുറ്റപ്പെടുത്താൻ കാരണം നോക്കുകയാണ് പൊലീസെന്ന് അദ്ദേഹം പറഞ്ഞു. കേസ് കോൺഗ്രസ് രാഷ്ടീയമായി നേരിടും. പാർട്ടി അന്വേഷണ സമിതി ഉടൻ റിപ്പോർട്ട് കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടിയാകരുത് അന്വേഷണമൊന്നും തിരുവഞ്ചൂർ കോട്ടയത്ത് പറഞ്ഞു.