ഷാരൂഖ് ഖാനെതിരെ വധഭീഷണി

ബോളിവുഡ് താരം ഷാരൂഖ് ഖാനെതിരെ വധഭീഷണി.മുംബൈ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റായ്പുരിൽ നിന്നാണ് 50 ലക്ഷം രൂപ ആവശ്യപ്പെട്ടുകൊണ്ട് ബാന്ദ്ര പോലീസ് സ്റ്റേഷനിലേക്ക് ഫോൺ കോളെത്തിയത്.ഫൈസാൻ എന്ന വ്യക്തിയാണ് ഭീഷണി സന്ദേശത്തിന് പിന്നിലെന്നാണ് നി​ഗമനം. ഇയാളുടെ ലൊക്കേഷൻ കണ്ടെത്തിയിട്ടുണ്ട്.

ഒക്ടോബറിലും ഷാരൂഖിനെതിരെ സമാനമായ ഭീഷണിസന്ദേശമെത്തിയിരുന്നു. തുടർന്ന്, വൈ പ്ലസ് കാറ്റ​ഗറി സുരക്ഷയും പോലീസ് അദ്ദേഹത്തിന് ഏർപ്പാടാക്കിയിരുന്നു. സായുധരായ ആറു ഉദ്യോ​ഗസ്ഥർ അദ്ദേഹത്തിനോടൊപ്പമുണ്ടെന്ന് അധികൃതർ ഉറപ്പുവരുത്തി. നേരത്തെ, ആയുധമേന്തിയ രണ്ട് ഉദ്യോ​ഗസ്ഥരായിരുന്നു താരത്തിന് ഒപ്പമുണ്ടായിരുന്നത്.സൽമാൻ ഖാനെതിരെ ലക്ഷ്യം വെച്ച് നിരന്തരം ഭീഷണിസന്ദേശങ്ങൾ വരുന്നതിനിടെയാണ് ഇപ്പോൾ ഷാരൂഖിനേയും ചിലർ ലക്ഷ്യമിടുന്നത്. ദിവസങ്ങൾക്ക് മുമ്പ് സൽമാന്റെ ജീവൻ സംരക്ഷിക്കണമെങ്കിൽ അഞ്ച് കോടി രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ട് സന്ദേശമെത്തിയിരുന്നു.

Leave a Reply

spot_img

Related articles

ഷൈൻ ടോം ചാക്കോയ്ക്ക് ലഹരി ഇടപാടുകാരുമായി ബന്ധം

മയക്കുമരുന്ന് ഉപയോ​ഗത്തിന് അറസ്റ്റിലായ നടൻ ഷൈൻ ടോം ചാക്കോയ്ക്ക് ലഹരി ഇടപാടുകാരുമായി ബന്ധം.ലഹരിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ പൊലീസ് കണ്ടെത്തി. ഷൈൻ ലഹരി ഇടപപാടുകാരുമായി...

ഷൈൻ ടോം ചാക്കോ അറസ്‌റ്റിൽ

ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് നടൻ ഷൈൻ ടോം ചാക്കോയെ പൊലീസ് അറസ്‌റ്റ് ചെയ്തു. ഷൈനിനെതിരെ എൻഡിപിഎസ് (നർകോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്റ്റൻസസ്) ആക്ടിലെ...

രാസലഹരി ഉപയോഗിക്കാറില്ലെന്ന് ഷൈൻ ടോം ചാക്കോ

താൻ രാസലഹരി ഉപയോഗിക്കാറില്ലന്ന് ഷൈൻ ടോം ചാക്കോ പോലീസ് ചോദ്യം ചെയ്യലിൽ പറഞ്ഞു. രാസലഹരി ഇടപാടുകാരുമായി ബന്ധമില്ല.തന്നെ അക്രമിക്കാൻ ആരോ മുറിയിലേക്ക് വന്നതെന്ന് കരുതി...

ഷൈൻ ടോം ചാക്കോ ചോദ്യം ചെയ്യലിന് ഹാജരായി

പോലീസ് പരിശോധനയ്ക്കിടെ ഹോട്ടലിൽ നിന്നും ഓടി രക്ഷപ്പെട്ട നടൻ ഷൈൻ ടോം ചാക്കോ ചോദ്യം ചെയ്യലിന് ഹാജരായി. കൊച്ചി നോർത്ത് പൊലീസ് ‌സ്റ്റേഷനിൽ രാവിലെ...