വഡോദരയിൽ പാലം തകർന്ന് മരിച്ചവരുടെ എണ്ണം 17 ആയി

ഗുജറാത്തിലെ വഡോദരയിൽ പാലം തകർന്ന് മരിച്ചവരുടെ എണ്ണം 17 ആയി.പാലത്തിനടിയിൽ തെരച്ചിൽ തുടരുന്നു. ബുധനാഴ്ച രാവിലെയാണ് ഗാംഭീര പാലം തകർന്നത്. നാല് പതിറ്റാണ്ട് പഴക്കമുള്ള പാലത്തിന്റെ ഒരു ഭാഗം തകർന്ന് നിരവധി വാഹനങ്ങൾ നദിയിലേക്ക് മറിയുകയായിരുന്നു. അതേസമയം വഡോദരയിൽ പാലം തകർന്ന് നിരവധിപ്പേർ കൊല്ലപ്പെട്ട സംഭവത്തിൽ നാല് എൻജിനിയർമാരെ സസ്പെൻഡ് ചെയ്ത് ഗുജറാത്ത് മുഖ്യമന്ത്രി. അപകടത്തിൽ മരണസംഖ്യ ഉയർന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ റോഡ്‌സ് ആൻഡ് ബിൽഡിംഗ് വകുപ്പിലെ നാല് എൻജിനിയർമാരെ സസ്പെൻഡ് ചെയ്തത്.വഡോദരയിലെ പദ്ര മുജ്പൂരിനടുത്താണ് പാലം തകർന്നു വീണത്.

Leave a Reply

spot_img

Related articles

രാജ്യത്ത് പാചക വാതക വില കൂട്ടി

രാജ്യത്ത് പാചക വാതക വില കൂട്ടി.പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ആണ് ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വില ഉള്‍പ്പെടെ വര്‍ധിപ്പിച്ചത്.14.2 കിലോഗ്രാം ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ...

യുപിഎസ്‌സി സിവിൽ സർവീസ് മെയിൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു

യുപിഎസ്‌സി സിവിൽ സർവീസ് മെയിൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.958 പേർ സിവിൽ സർവീസ് യോഗ്യത നേടി.അനുജ് അഗ്നിഹോത്രിക്കാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് രാജേശ്വരി...

സുഖോയ് അപകടം: പൈലറ്റുമാർക്ക് വീരമൃത്യു

ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം സുഖോയ് തകർന്നുവീണുണ്ടായ അപകടത്തിൽ രണ്ടു പൈലറ്റുമാർക്ക് വീരമൃത്യു.സ്ക്വാഡ്രൺ ലീഡർ അനൂജ്, ഫ്ലൈറ്റ് ലഫ്റ്റനന്റ് പൂർവേശ് ദുരാഗ്കർ എന്നിവരാണ് മരിച്ചത്.ഇന്നലെ വൈകീട്ട്...

കൊല്ലൂർ മൂകാംബികാ ക്ഷേത്ര മഹാരഥോത്സവം ഇന്നുമുതൽ

കൊല്ലൂർ കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിൽ പത്തുദിവസത്തെ മഹാരഥോത്സവത്തിന് ഇന്ന് തുടക്കമാകും. രഥോത്സവത്തിലെ പ്രധാന ചടങ്ങായ മഹാ രഥംവലി 12ന് ആണ്.ഇന്നു രാവിലെ 7.30ന് കൊടിയേറ്റം,...