കർണാടകയിൽ ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രയിലേക്ക് ട്രക്ക് പാഞ്ഞുകയറി മരിച്ചവരുടെ എണ്ണം ഒൻപതായി

കർണാടക ഹാസനിൽ ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രയിലേക്ക് ട്രക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം ഒൻപതായി. 25 പേർക്കാണ് പരുക്കേറ്റത്. ട്രക്ക് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബൈക്കിൽ ഇടിച്ച് ട്രക്ക് നിയന്ത്രണം വിട്ടതെന്ന് അറസ്റ്റിലായ ഡ്രൈവർ ഭുവനേഷ് പറയുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം ധനസഹായം സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു.യുവാക്കളാണ് മരിച്ചവരിൽ ഏറെയും.ദേശീയപാത 373 ൽ റോഡിൽ എതിർദിശയിൽ നിന്ന് വരികയായിരുന്ന ബൈക്കിനെ ഒഴിവാക്കാൻ ട്രക്ക് ശ്രമിക്കുന്നതിനിടെയാണ് സംഭവം.അപകടത്തിൽ ‍ട്രക്ക് ഡ്രൈവർക്കും പരുക്കേറ്റിട്ടുണ്ട്. അപകടത്തിൽ അഞ്ച് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. മറ്റ് മൂന്ന് പേർ ചികിത്സയിലിരിക്കെയാണ് മരിച്ചത്.പരിക്കേറ്റ 25 പേരിൽ 18 പേരെ ഹാസൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (HIMS) പ്രവേശിപ്പിച്ചു. ബാക്കി ഏഴ് പേരെ വിവിധ സ്വകാര്യ ആശുപത്രികളിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.മുഖ്യമന്ത്രി സിദ്ധരാമയ്യ അപകടത്തെ അനുശോചിച്ചു. ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി.

Leave a Reply

spot_img

Related articles

രാജ്യത്ത് പാചക വാതക വില കൂട്ടി

രാജ്യത്ത് പാചക വാതക വില കൂട്ടി.പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ആണ് ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വില ഉള്‍പ്പെടെ വര്‍ധിപ്പിച്ചത്.14.2 കിലോഗ്രാം ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ...

യുപിഎസ്‌സി സിവിൽ സർവീസ് മെയിൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു

യുപിഎസ്‌സി സിവിൽ സർവീസ് മെയിൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.958 പേർ സിവിൽ സർവീസ് യോഗ്യത നേടി.അനുജ് അഗ്നിഹോത്രിക്കാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് രാജേശ്വരി...

സുഖോയ് അപകടം: പൈലറ്റുമാർക്ക് വീരമൃത്യു

ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം സുഖോയ് തകർന്നുവീണുണ്ടായ അപകടത്തിൽ രണ്ടു പൈലറ്റുമാർക്ക് വീരമൃത്യു.സ്ക്വാഡ്രൺ ലീഡർ അനൂജ്, ഫ്ലൈറ്റ് ലഫ്റ്റനന്റ് പൂർവേശ് ദുരാഗ്കർ എന്നിവരാണ് മരിച്ചത്.ഇന്നലെ വൈകീട്ട്...

കൊല്ലൂർ മൂകാംബികാ ക്ഷേത്ര മഹാരഥോത്സവം ഇന്നുമുതൽ

കൊല്ലൂർ കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിൽ പത്തുദിവസത്തെ മഹാരഥോത്സവത്തിന് ഇന്ന് തുടക്കമാകും. രഥോത്സവത്തിലെ പ്രധാന ചടങ്ങായ മഹാ രഥംവലി 12ന് ആണ്.ഇന്നു രാവിലെ 7.30ന് കൊടിയേറ്റം,...