മണർകാട് കത്തീഡ്രലിൽ വിശ്വാസ പ്രഖ്യാപന സമ്മേളനവും മലങ്കര മെത്രാപ്പോലീത്തയ്ക്ക് സ്വീകരണവും

ആ​ഗോള മരിയൻ തീർഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ വിശ്വാസപ്രഖ്യാപന സമ്മേളനവും മലങ്കര മെത്രാപ്പോലീത്തയ്ക്ക് സ്വീകരണവും ഞായറാഴ്ച നടക്കും.പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ മലങ്കര മെത്രാപ്പോലീത്തയായി പ്രഖ്യാപിച്ച ജോസഫ് മോർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തയ്ക്ക് നാളെ വൈകുന്നേരം നാലിന് കത്തീഡ്രലിൽ സ്വീകരണം നൽകും.

പള്ളിയുടെ കിഴക്ക് വശത്തെ ആർച്ചിന് സമീപം എത്തിച്ചേരുന്ന മലങ്കര മെത്രാപ്പോലീത്തയെ ഇടവക വികാരിയും സഹവികാരിമാരും ഭരണസമിതി അം​ഗങ്ങളും ആത്മീയ സംഘടനകളുടെ പ്രവർത്തകരും ഇടവക ജനങ്ങളും കോട്ടയം ഭദ്രാസനത്തിലെ മറ്റ് ഇടവകകളിൽനിന്നുള്ള വിശ്വാസികളും ചേർന്നു സ്വീകരിച്ച് ആനയിക്കും.

തുടർന്ന് കത്തീഡ്രൽ അങ്കണത്തിൽ വിശ്വാസ പ്രഖ്യാപന സമ്മേളനവും നടക്കുമെന്ന് വികാരി ഇ.ടി. കുര്യാക്കോസ് കോർഎപ്പിസ്കോപ്പ ഇട്ട്യാടത്ത് അറിയിച്ചു.

കോട്ടയം ഭദ്രാസനാധിപനും സുന്നഹദോസ് സെക്രട്ടറിയുമായ തോമസ് മോർ തിമോത്തിയോസ് ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ പ്രോഗ്രാം കോ-ഓർഡിനേറ്റർ കെ. കുറിയാക്കോസ് കോർഎപ്പിസ്കോപ്പാ കിഴക്കേടത്ത് അധ്യക്ഷ പ്രസംഗവും വിശ്വാസപ്രഖ്യാപനവും നിർവഹിക്കും.

കത്തീഡ്രൽ ഭാരവാഹികൾ മലങ്കര മെത്രാപ്പോലീത്തയ്ക്ക് ഉപഹാരം സമർപ്പിക്കും. റിട്ട. ചീഫ് സെക്രട്ടറി റ്റോം ജോസ്, ക്നാനായ അതിഭദ്രാസനത്തിൻ്റെ റാന്നി മേഖലാധിപൻ കുര്യാക്കോസ് മോർ ഈവാനിയോസ്, ബെന്നി ബെഹനാൻ എംപി, ആൻ്റണി ജോൺ എംഎൽഎ, യാക്കോബായ സഭാ അൽമായ ട്രസ്റ്റി തമ്പു ജോർജ് തുകലൻ എന്നിവർ പ്രസം​ഗിക്കും.

മലങ്കര മെത്രാപ്പോലീത്താ ജോസഫ് മോർ ഗ്രീഗോറിയോസ് മറുപടി പ്രസംഗം നടത്തും. ഫാ. എം.ഐ. തോമസ് മറ്റത്തിൽ സ്വാ​ഗതവും, കത്തീഡ്രൽ ട്രസ്റ്റി പി.എ. ഏബ്രഹാം പഴയിടത്തുവയലിൽ കൃതജ്ഞതയും പറയും.

Leave a Reply

spot_img

Related articles

കോഴിക്കോടിന്റെ കാഴ്ചകള്‍ കാണാന്‍ ഇനി കെ.എസ്.ആര്‍.ടി.സി ഓപണ്‍ ഡബിള്‍ ഡക്കര്‍ ബസ്

പൊതുജനങ്ങള്‍ക്ക് കോഴിക്കോട് നഗരത്തിലെ കാഴ്ചകള്‍ ആസ്വദിക്കാന്‍ കെ.എസ്.ആര്‍.ടി.സിയുടെ ഓപണ്‍ ഡബിള്‍ ഡക്കര്‍ ബസൊരുങ്ങി. കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനലിന് സമീപം നടന്ന ചടങ്ങില്‍ ടൂറിസം-പൊതുമരാമത്ത് വകുപ്പ്...

ഗണേഷ് കുമാർ രാജിവയ്ക്കില്ല

മന്ത്രി ഗണേഷ് കുമാർ രാജിവയ്ക്കില്ല. ഗണേഷ്കുമാർ ഇന്ന് മുഖ്യമന്ത്രിയെ കണ്ടു സംസാരിച്ച ശേഷമാണ് ഈ തീരുമാനം.മന്ത്രിസഭ യോഗത്തിലും ഗണേഷ് പങ്കെടുത്തു. മന്ത്രി സഭാ യോഗത്തിൽ...

മഞ്ചേശ്വരത്തെ കെ സുരേന്ദ്രൻ്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് ബിജെപിയിൽ ഭിന്നത

മഞ്ചേശ്വരത്തെ കെ സുരേന്ദ്രൻ്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് കാസർകോട്ടെ ബിജെപിയിൽ ഭിന്നത. മഞ്ചേശ്വരം മണ്ഡലം ഇൻചാർജ് ചുമതലയിൽ നിന്ന് ഒഴിവാക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡൻ്റ് എംഎൽ...

നടിയെ ആക്രമിച്ച കേസിൽ ദിലീപ് അടക്കമുള്ള പ്രതികൾക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി

നടിയെ ആക്രമിച്ച കേസിൽ ദിലീപ് അടക്കമുള്ള പ്രതികൾക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി. സർക്കാർ നൽകിയ അപ്പീൽ കോടതി ഫയലിൽ സ്വീകരിക്കുകയായിരുന്നു. തുടർന്നാണ് പ്രതികൾക്ക് നോട്ടീസ്...