ജീവിതകാലം മുഴുവൻ ഒരു പങ്കാളിയോടൊപ്പം മാത്രം ഇണചേരുന്ന,ഏറെ കുറെ മനുഷ്യന്റെ സാമൂഹ്യ ജീവിതവുമായി സാമ്യമുള്ളവരായാണ് പെൻഗ്വിനുകളെ കണ്ടിരുന്നത്. എന്നാൽ പെൻഗ്വിനുകൾക്കിടയിൽ വേർപിരിയൽ കൂടിയെന്നും പങ്കാളികളിൽ തൃപ്തരല്ലാത്തവർ പുതിയ പങ്കാളികളെ തേടി പോകുന്നുവെന്നും എക്കോളജി ആൻഡ് എവല്യൂഷൻ ജേണലിൽ പ്രസിദ്ധീകരിച്ച പുതിയ പഠനം പറയുന്നു ഏതാണ്ട് ഒരു ദശാബ്ദ കാലം നീണ്ടു നിന്ന പഠനത്തിനൊടുവിലാണ് ഗവേഷകരുടെ ഈ കണ്ടെത്തൽ. ഓസ്‌ട്രേലിയയയിലെ ഫിലിപ്പ് ദ്വീപിൽ ഉണ്ടായിരുന്ന 37,000 ചെറിയ പെൻഗ്വിനുകളുടെ കോളനിയിൽ നടന്ന 13 ബ്രീഡിംഗ് സീസണുകളിലായാണ് നിരീക്ഷണം നടത്തിയത്. അതിൽ നിന്നും, പെൻഗ്വിനുകളിൽ വേർപിരിയൽ സാധരണമാണെന്നും, അവർ മികച്ച പങ്കാളികൾക്കായി ദീർഘ കാലയളവ് തന്നെ കാത്തിരിക്കാറുണ്ടെന്നും പഠനം വ്യക്തമാക്കുന്നു