പ്രത്യുൽപ്പാദനം കുറഞ്ഞാൽ വേർപിരിയും, പെൻഗ്വിനുകളുടെ പ്രണയ ജീവിതത്തിലും മാറ്റം

ജീവിതകാലം മുഴുവൻ ഒരു പങ്കാളിയോടൊപ്പം മാത്രം ഇണചേരുന്ന,ഏറെ കുറെ മനുഷ്യന്റെ സാമൂഹ്യ ജീവിതവുമായി സാമ്യമുള്ളവരായാണ് പെൻഗ്വിനുകളെ കണ്ടിരുന്നത്. എന്നാൽ പെൻഗ്വിനുകൾക്കിടയിൽ വേർപിരിയൽ കൂടിയെന്നും പങ്കാളികളിൽ തൃപ്തരല്ലാത്തവർ പുതിയ പങ്കാളികളെ തേടി പോകുന്നുവെന്നും എക്കോളജി ആൻഡ് എവല്യൂഷൻ ജേണലിൽ പ്രസിദ്ധീകരിച്ച പുതിയ പഠനം പറയുന്നു ഏതാണ്ട് ഒരു ദശാബ്ദ കാലം നീണ്ടു നിന്ന പഠനത്തിനൊടുവിലാണ് ഗവേഷകരുടെ ഈ കണ്ടെത്തൽ. ഓസ്‌ട്രേലിയയയിലെ ഫിലിപ്പ് ദ്വീപിൽ ഉണ്ടായിരുന്ന 37,000 ചെറിയ പെൻഗ്വിനുകളുടെ കോളനിയിൽ നടന്ന 13 ബ്രീഡിംഗ് സീസണുകളിലായാണ് നിരീക്ഷണം നടത്തിയത്. അതിൽ നിന്നും, പെൻഗ്വിനുകളിൽ വേർപിരിയൽ സാധരണമാണെന്നും, അവർ മികച്ച പങ്കാളികൾക്കായി ദീർഘ കാലയളവ് തന്നെ കാത്തിരിക്കാറുണ്ടെന്നും പഠനം വ്യക്തമാക്കുന്നു

Leave a Reply

spot_img

Related articles

ജനപ്രിയ സാഹിത്യത്തിന്റെ രാജശില്പി: കാനം ഇ.ജെയ്ക്ക് ജന്മശതാബ്ദി പ്രണാമം

മലയാളത്തിന്റെ ഹൃദയത്തിലേക്ക് നിർഗളമായി ഒഴുകിയെത്തിയ ഒരു സാഹിത്യ നദിയായിരുന്നു കാനം ഇ.ജെ എന്ന ഇലവുങ്കൽ ജോൺ ഫിലിപ്പ്. 1926 ജൂൺ 13-ന് ജനിച്ച്, കൃത്യം...

കോഴിക്കോട് നിപ സ്ഥിരീകരിച്ചു

കോഴിക്കോട് നിപ സ്ഥിരീകരിച്ചു .ഫറോക്ക് സ്വദേശിയായ 43 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.നിപ സ്ഥിരീകരിച്ച ഫറോക്ക് സ്വദേശിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ്...

ലൈഫ് മിഷൻ; പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതം: മന്ത്രി കെ.എം. ഷാജി

സംസ്ഥാനത്തെ പാവപ്പെട്ടവർക്കായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'ലൈഫ് മിഷൻ' ഭവന പദ്ധതി പുതിയ യുഡിഎഫ് സർക്കാർ പൊളിച്ചെഴുതാനോ നിർത്തലാക്കാനോ പോകുന്നു എന്ന രീതിയില്‍ വരുന്ന പ്രചാരണങ്ങള്‍ തികച്ചും...

വിജയലഹരിയിൽ പരിസരബോധം മറന്നു: ചെറിയാൻ ഫിലിപ്പ്

തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്നേഹത്തോടെ ആലിംഗനം...