സമുദ്രാന്തർ ഭാ​ഗത്തെ ഏറ്റവും ആഴമേറിയ കുഴി കണ്ടെത്തി

ശാസ്ത്രജ്ഞർ സമുദ്രാന്തർ ഭാ​ഗത്തെ ഏറ്റവും ആഴമേറിയ കുഴി കണ്ടെത്തി. മെക്സിക്കോയിലെ യുകാറ്റൻ പെനിൻസുലയുടെ തെക്കുകിഴക്കൻ തീരത്തുള്ള ചേറ്റുമൽ ഉൾക്കടലിലാണ് താം ജാ ബ്ലൂ ഹോൾ കണ്ടെത്തിയത്.

ലോകത്ത് കണ്ടെത്തിയതിൽ ഏറ്റവും ആഴമേറിയ അണ്ടർവാട്ടർ സിങ്ക് ഹോളാണ് ഇതെന്ന് ഗവേഷകർ പറഞ്ഞു.

ഇതുവരെ കുഴിയുടെ അടിത്തട്ടിൽ എത്തിയിട്ടില്ല. താം ജാ’ ബ്ലൂ ഹോൾ (TJBH) സമുദ്രനിരപ്പിൽ നിന്ന് കുറഞ്ഞത് 1,380 അടി (420 മീറ്റർ) താഴെയാണെന്നും ​ഗവേഷകർ പറയുന്നു.

2021-ൽ ആദ്യമായി കണ്ടെത്തിയപ്പോൾ 480 അടി (146 മീറ്റർ) ആയിരുന്നു നി​ഗമനം. ദക്ഷിണ ചൈനാ കടലിലെ 990 അടി ആഴമുള്ള (301 മീറ്റർ) സാൻഷാ യോംഗിൾ ബ്ലൂ ഹോൾ(ഡ്രാഗൺ ഹോൾ) ആയിരുന്നു ഇതിന് മുമ്പ് ഏറ്റവും ആഴമേറിയ കുഴി.

2023 ഡിസംബർ ആറിന് ഹോളിലെ സാഹചര്യങ്ങൾ മനസ്സിലാക്കാനായി സ്കൂബ ഡൈവിംഗ് പര്യവേഷണം നടത്തിയിരുന്നുവെന്ന് ഫ്രണ്ടിയേഴ്സ് ഇൻ മറൈൻ സയൻസ് ജേണലിൽ തിങ്കളാഴ്ച പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

ചാലകത, താപനില, ആഴം എന്നിവ കണ്ടെത്താനായിരുന്നു പഠനം. തുടർന്നാണ് നിലവിൽ കണ്ടെത്തിയതിൽ വെച്ച് ഏറ്റവും ആഴമേറിയ കടൽക്കുഴിയാണെന്ന് തെളിഞ്ഞു.

കുഴിയുടെ അടിഭാഗം ഇപ്പോഴും എത്തിയിട്ടില്ലെന്നും ഗവേഷകർ വ്യക്തമാക്കി. കുഴിയിലെ താപനിലയും ലവണാംശവും കരീബിയൻ കടലിലെയും സമീപത്തെ തീരപ്രദേശത്തെ റീഫ് ലഗൂണുകളുടേതുമായി സാമ്യമുള്ളതാണെന്നും കുഴിയിൽ ഭീമാകാരമായ ടണലുകളുടെയും ഗുഹകളുമുണ്ടെന്നും അവയായിരിക്കും കുഴിയെ സമുദ്രവുമായി ബന്ധിപ്പിച്ചിരിക്കാമെന്നും പഠനം പറയുന്നു.

ബഹാമാസിലെ ഡീൻസ് ബ്ലൂ ഹോൾ, ഈജിപ്തിലെ ദഹാബ് ബ്ലൂ ഹോൾ, ബെലീസിലെ ഗ്രേറ്റ് ബ്ലൂ ഹോൾ എന്നിവയാണ് പ്രശസ്തമായ കടൽക്കുഴികൾ.

Leave a Reply

spot_img

Related articles

ചൈന ഒഴികെയുള്ള രാജ്യങ്ങൾക്കുമേൽ ചുമത്തിയിരുന്ന പകരച്ചുങ്കം 90 ദിവസത്തേക്ക് ട്രംപ് ഭരണകൂടം മരവിപ്പിച്ചു

ചൈന ഒഴികെയുള്ള രാജ്യങ്ങൾക്കുമേൽ ചുമത്തിയിരുന്ന പകരച്ചുങ്കം 90 ദിവസത്തേക്ക് ട്രംപ് ഭരണകൂടം മരവിപ്പിച്ചു. എന്നാൽ ചൈനയ്ക്കുള്ള ഇറക്കുമതിത്തീരുവ 125 ശതമാനമായി ഉയർത്തുകയും ചെയ്തു. ചൈന...

കുവൈത്തിൽ ഭൂചലനം

കുവൈത്തിൽ ഭൂചലനം. രാജ്യത്തിന്റെ തെക്ക് പടിഞ്ഞാറുള്ള മാനാഖീഷ് പ്രദേശത്താണ് ഭൂചലനം ഉണ്ടായതെന്ന് കുവൈത്ത് നാഷണൽ സീസിക് നെറ്റ‌്വർക്കാണ് രേഖപ്പെടുത്തിയത്.റിക്ടർ സ്കെയിലിൽ 3.2 തീവ്രതയുള്ള ഭൂകമ്പം...

ഷാർജ സഫാരി മാളിൽ പുസ്തകംവിസ്മയവുമായി Z4 ബുക്‌സ് 

ഇഷ്ടമുള്ള പുസ്തകങ്ങൾ വാങ്ങുക എന്നത് മലയാളികളായ പ്രവാസികളെ സംബന്ധിച്ചിടത്തോളം പ്രയാസമുള്ള കാര്യമാണ്. നാട്ടിൽ അവധിക്ക് പോകുമ്പോളോ, ഷാർജ പുസ്തകമേള വരുമ്പോളോ ഒക്കെയാണ് പ്രിയപ്പെട്ട പുസ്തകങ്ങൾ...

സൗദിയിൽ വാഹനാപകടത്തിൽ രണ്ട് വയനാട് സ്വദേശികൾ മരിച്ചു

സൗദിയിൽ വാഹനാപകടത്തിൽ രണ്ട് വയനാട് സ്വദേശികൾ മരിച്ചു.നടവയൽ സ്വദേശി ടീന, അമ്പലവയൽ സ്വദേശി അലക്സ് എന്നിവരാണ് മരിച്ചത്. ഇരുവരുടെയും വിവാഹം ജൂണിൽ നടക്കാനിരിക്കുകയായിരുന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന...