ഭൂമിയിൽ ഏറ്റവും ആഴമേറിയ മനുഷ്യനിർമ്മിത ദ്വാരം ഉണ്ട് എന്നു പറഞ്ഞാൽ നിങ്ങൾ ആരെങ്കിലും വിശ്വസിക്കുമോ? എന്നാൽ, അങ്ങനെ ഒന്ന് ഉണ്ട് അത് എതാണ് എന്നല്ലേ? അതാണ് കോല സൂപ്പർഡീപ്പ് ബോർഹോളിൻ.
എന്നാൽ, ആ ഭീമന്‍ ദ്വാരം റഷ്യ അടച്ചു.
അത് അടക്കാൻ കുറെയേറെ കാരണങ്ങളും ഉണ്ടായിരുന്നു.
അതിന് പിന്നിലെ കാരണങ്ങളെപ്പറ്റി നോക്കാം.
ഏകദേശം 12,262 മീറ്റർ (40,230 അടി) ആഴമുണ്ടായിരുന്നു ഈ ഭീമന്‍ കുഴിയ്ക്ക്.
അതായത്, നേപ്പാളിലെ എവറസ്റ്റിന്‍റെയും ജപ്പാനിലെ ഫുജി പർവതത്തിന്‍റെയും സംയുക്ത ഉയരത്തിന് തുല്യമാണ് ഇതിന്‍റെ ആഴം എന്നുവേണം പറയാൻ.
സോവിയറ്റ് യൂണിയന്‍റെ പ്രധാന ലക്ഷ്യം എന്നു പറഞ്ഞാൽ മനുഷ്യ നിർമ്മിതമായ ഏറ്റവും ആഴത്തിലുള്ള ഒരു ദ്വാരം നിർമ്മിക്കുക എന്നതായിരുന്നു.
ഈ പദ്ധതി ആരംഭിച്ചത് ശീതയുദ്ധ കാലത്ത് ആയിരുന്നു.
1970 മെയ് 24 ന് റഷ്യയിലെ കോല പെനിൻസുലയിൽ ആരംഭിച്ച ഡ്രില്ലിംഗ് സോവിയറ്റ് യൂണിയന്‍റെ തകർച്ചയ്ക്ക് തൊട്ടുപിന്നാലെ 1992 ലാണ് ഇത് അവസാനിപ്പിച്ചത്.
പക്ഷേ, ഈ കാലയളവിൽ തന്നെ 9 ഇഞ്ച് വ്യാസത്തില്‍ 12,262 മീറ്റർ ആഴത്തിലേക്ക് ഇതിന്‍റെ ഡ്രില്ലിങ് പ്രവർത്തികൾ എത്തിയിരുന്നു.
എന്ത് ചെയ്യാൻ പാരിസ്ഥിതിക ആശങ്കകൾ, സാമ്പത്തിക പ്രതിസന്ധി എന്നിവയുൾപ്പെടെയുള്ള ഒട്ടനവധി ആശങ്കകൾ ഉൾക്കൊണ്ട് ഈ പദ്ധതി ഉപേക്ഷിക്കേണ്ടതായി വന്നു.
അങ്ങനെ ആ അഭിമാന പദ്ധതി
ഉപേക്ഷിക്കേണ്ടതായി വന്നു.