സിപിഐഎം നേതാവ് കെ ജെ ഷൈനിനെതിരായ അപകീർത്തി പരാമർശത്തിൽ കെ എം ഷാജഹാനെതിരെ പോസ്റ്ററും ഫ്ളക്സ് ബോർഡുകളും.തിരുവനന്തപുരത്തുള്ള ഷാജഹാന്റെ വീടിന് സമീപമാണ് ചെറുവക്കൽ ജനകീയ സമിതിയുടെ പേരിലുള്ള പോസ്റ്ററുകൾ ഉയർന്നത്. ഷൈനിനെതിരായ അപകീർത്തി പരാമർശവുമായി ബന്ധപ്പെട്ട് ഇന്നലെ രാത്രി ഷാജഹാന്റെ വീട്ടിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഇന്ന് പുലർച്ചെ ഷാജഹാൻ്റെ വീടിന് മുന്നിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ചെറുവക്കൽ പൗര സമിതി എന്ന സംഘടനയുടെ പേരിലാണ് ഫ്ളക്സുകളും പോസ്റ്ററുകളും.സ്ത്രീകൾക്കെതിരെ അപകീർത്തി പരാമർശനം നടത്തുന്ന ഷാജഹാന്റെ നാവ് പിഴുതെടുക്കുക എന്നതടക്കം ഉള്ളടക്കമുള്ള പോസ്റ്ററുകളും മറ്റുമാണുള്ളത്.

