കേരളത്തിന് പ്രതിരോധം തീർക്കുന്നത് യുവശക്തി: മന്ത്രി സജി ചെറിയാൻ

ഒരു ശക്തിക്കും വർഗീയ കലാപമോ ജാതിമത വേർതിരിവോ നടത്താൻ കഴിയാത്ത വിധത്തിൽ പ്രതിരോധം തീർക്കുന്ന രാഷ്ട്രീയ നിലപാടാണ് കേരളത്തിന്റെ യുവത്വം സ്വീകരിക്കുന്നതെന്നും നാടിനെ ശരിയായി നയിക്കുന്നതിന് ഇടപെടലുകൾ നടത്താൻ യുവജനങ്ങൾക്ക് കഴിയുമെന്നും സാംസ്‌കാരിക, ഫിഷറീസ്, യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ. സംസ്ഥാന യുവജന കമ്മീഷന്റെ ആഭിമുഖ്യത്തിൽ തൈക്കാട് ഗവ. ആർട്സ് കോളേജിൽ സംഘടിപ്പിച്ച യുവജന ദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കാൻ പ്രതീക്ഷയോടെ പ്രവർത്തിക്കുക എന്നതാണ് യുവത്വത്തിന്റെ ധർമ്മം. മയക്കുമരുന്നിനും ലഹരിക്കും എതിരായ പോരാട്ടവും സാമൂഹ്യ ബോധവൽക്കരണം ശക്തിപ്പെടുത്താനുള്ള പ്രവർത്തനപരിപാടികളും യുവജന കമ്മീഷൻ നടത്തുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

യുവജന കമ്മീഷൻ ചെയർമാൻ എം. ഷാജർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. യുവജന കമ്മീഷൻ അംഗങ്ങളായ വി.എ. വിനീഷ്, ആർ. രാഹുൽ, അബേഷ് അലോഷ്യസ്, പി.പി. രൺദീപ്, സെക്രട്ടറി ലീന ലിറ്റി, കോളേജ് പ്രിൻസിപ്പൽ സുബ്രമണ്യൻ എസ്, ജില്ലാ കോർഡിനേറ്റർമാരായ എൽ.എസ് ലിജു, അഡ്വ. അമൽ ആർ എന്നിവർ സംസാരിച്ചു.യുവജന കമ്മീഷൻ സംസ്ഥാനതലത്തിൽ നടത്തിയ ഇ.എം.എസ് സ്മാരക പ്രസംഗ മത്സരത്തിന്റെയും സംസ്ഥാനതല ചെസ്സ് മത്സരത്തിന്റെയും വിജയികൾക്കുള്ള സമ്മാനവിതരണവും വിവിധ കലാപരിപാടികളും ചടങ്ങിൽ നടന്നു.

Leave a Reply

spot_img

Related articles

കാനം ഇ. ജെ സാഹിത്യ പുരസ്‌ക്കാരം നാളെ ജോയ്‌സിക്കു സമർപ്പിക്കും

കോട്ടയം : കാലം അടയാളപ്പെടുത്തിയ അനേകം കൃതികളിലൂടെ മലയാളികൾക്കു പ്രിയങ്കരനായിരുന്ന എഴുത്തുകാരന്റെ സ്മരണ നിലനിർത്തുന്നതിനായി കാനം ഇ ജെ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ സാഹിത്യ പുരസ്‌ക്കാരം...

നെയ്യാറ്റിൻകര സമാധി: മൃതദേഹത്തിൻ്റെ രാസപരിശോധനാ ഫലം വേഗത്തിലാക്കാൻ നടപടി തുടങ്ങി

നെയ്യാറ്റിൻകരയിലെ സമാധി കേസിൽ ഗോപന്റെ മരണകാരണം അറിയാൻ രാസ പരിശോധനാഫലം കാത്ത് പൊലീസ്. പരിശോധനാ ഫലം വേഗത്തിൽ ലഭിക്കാൻ പൊലീസ് നടപടി തുടങ്ങി. ഇതിനായി...

ആദ്യ ദേശീയ ആയുഷ് സാമ്പിള്‍ സര്‍വേയില്‍ കേരളത്തിന് ചരിത്ര നേട്ടം

തിരുവനന്തപുരം: നാഷണല്‍ സാമ്പിള്‍ സര്‍വേയുടെ ഭാഗമായി ആയുഷ് മേഖല സംബന്ധിച്ച് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് ജൂലൈ 2022 മുതല്‍ ജൂണ്‍ 2023 വരെ നടത്തിയ...

അസാപ്പ് കേരളയിൽ ഫീൽഡ് സ്റ്റാഫ്

ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള അസാപ്പ് കേരളയിൽ ഫീൽഡ് സ്റ്റാഫ് (ഗ്രാജുവേറ്റ് ഇന്റേൺ തസ്തികയിൽ) തൊഴിൽ അവസരം. അസാപ്...