ദില്ലി മുഖ്യമന്ത്രി പദം അരവിന്ദ് കെജ്രിവാള്‍ നാളെ രാജിവെക്കും

നാളെ വൈകിട്ട് നാലരയ്ക്ക് ദില്ലി ലഫ്റ്റനൻ്റ് ഗവർണർ കൂടിക്കാഴ്ചയ്ക്ക് അനുമതി നല്‍കിയിട്ടുണ്ട്.

അടുത്ത മുഖ്യമന്ത്രി ആരാകണം എന്ന കാര്യത്തില്‍ ചർച്ചകള്‍ നടക്കുകയാണ്. ഇന്ന് ചേർന്ന രാഷ്ട്രീയ കാര്യ സമിതി യോഗത്തില്‍ ഈ വിഷയം ചർച്ചയായെങ്കിലും അന്തിമ തീരുമാനം എടുത്തില്ല. ഓരോ മന്ത്രിമാരോടും ആര് മുഖ്യമന്ത്രിയാകണമെന്ന കാര്യത്തില്‍ അരവിന്ദ് കെജ്രിവാള്‍ അഭിപ്രായം തേടിയെന്ന് മന്ത്രി സൗരഭ് ഭരദ്വാജ് വാർത്താ സമ്മേളനത്തില്‍ പറഞ്ഞു. നാളെ ചേരുന്ന യോഗത്തില്‍ എംഎല്‍എമാർ ഒരോരുത്തരോടും കെജ്രിവാള്‍ അഭിപ്രായം തേടുമെന്നും ഇത് പ്രകാരം നാളെ തന്നെ അടുത്ത മുഖ്യമന്ത്രി ആരാകണം എന്ന് തീരുമാനിക്കുമെന്നും സൗരഭ് ഭരദ്വാജ് അറിയിച്ചു

Leave a Reply

spot_img

Related articles

രാജ്യത്ത് യുപിഐ സേവനങ്ങൾ തടസ്സപ്പെട്ടു, ഓൺലൈൻ ഇടപാടുകൾ താറുമാറായി

രാജ്യത്ത് യുപിഐ (UPI യൂണിഫൈഡ് പേയ്‌മെന്‍റ് ഇന്‍റർഫേസ്) സേവനങ്ങൾ തടസ്സപ്പെട്ടതോടെ, ഓൺലൈൻ ഇടപാടുകൾ താറുമാറായി. ഫോണ്‍പേ, ഗൂഗിൾ പേ, പേടിഎം തുടങ്ങിയ വഴി പണം...

രാഷ്ട്രപതിക്ക് വിടുന്ന ബില്ലുകളില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണം; സുപ്രീംകോടതി

രാഷ്ട്രപതിക്ക് വിടുന്ന ബില്ലുകളില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി. രാഷ്ട്രപതിക്ക് സമ്പൂര്‍ണ വീറ്റോ അധികാരമില്ല. രാഷ്ട്രപതി പിടിച്ചുവെക്കുന്ന ബില്ലുകളില്‍ വ്യക്തമായ കാരണം വേണമെന്നും സുപ്രീംകോടതി...

പാസ്പോർട്ടിൽ ദമ്പതികളുടെ പേര് ചേർക്കുമ്പോൾ വിവാഹ സർട്ടിഫിക്കറ്റിനു പകരം ഇനി മുതൽ സംയുക്ത പ്രസ്‌താവന മതി

പാസ്പോർട്ടിൽ ഭാര്യയുടേയോ ഭർത്താവിന്റെയോ പേര് ചേർക്കുമ്പോൾ വിവാഹ സർട്ടിഫിക്കറ്റിന് പകരം ഇനി മുതൽ ഇരുവരുടെയും ഒരുമിച്ചുള്ള ഫോട്ടോ പതിച്ച സംയുക്ത പ്രസ്‌താവന മതി. ഇതിന്റെ...

മേഘാലയയില്‍ കാണാതായ ഹംഗേറിയൻ വിനോദസഞ്ചാരിയുടെ മൃതദേഹം കണ്ടെത്തി

മേഘാലയയില്‍ കാണാതായ ഹംഗേറിയൻ വിനോദസഞ്ചാരിയുടെ മൃതദേഹം കണ്ടെത്തി. ചിറാപുഞ്ചിയില്‍ മാർച്ച്‌ 29 മുതല്‍ കാണാതായ സോള്‍ട്ട് പുസ്‌കാസിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. ഹംഗേറിയൻ എംബസിയുടെ അറിയിപ്പ്...