സാമൂഹിക പ്രവർത്തക മേധാ പട്കർക്ക് ജയിൽ ശിക്ഷ വിധിച്ച നടപടി സ്റ്റേ ചെയ്ത് ഡൽഹി ഹൈക്കോടതി.
ഡൽഹി ലഫ്റ്റനന്റ് ഗവർണർ വി.കെ സക്സേന ഒരു എൻ.ജി.ഒയുടെ തലവനായിരിക്കെ 23 വർഷം മുമ്പ് നൽകിയ മാനനഷ്ടക്കേസിൽ അഞ്ചുമാസത്തെ തടവും പിഴയുമായിരുന്നു ശിക്ഷ വിധി.
മേയ് 24നായിരുന്നു ഡൽഹി കോടതി മേധക്കെതിരെ അപകീർത്തി കേസിൽ ശിക്ഷ വിധിച്ചത്.സംഭവത്തിൽ പരാതിക്കാരനായ ഡൽഹി ലെഫ്. ഗവർണർ വി.കെ. സക്‌സേനക്ക് കോടതി നോട്ടീസയക്കുകയും മേധ പട്കറിന് 25000 രൂപയുടെ ബോണ്ടിൽ ജാമ്യം അനുവദിക്കുകയും ചെയ്തു. നോട്ടീസിന് സക്സേന സെപ്റ്റംബർ നാലിന് മറുപടി നൽകണമെന്നാണ് കോടതി ആവശ്യപ്പെട്ടത്.