വേനലവധി വെട്ടിച്ചുരുക്കി; വിദ്യാർത്ഥികളും അധ്യാപകരും രം​ഗത്ത്

പ്രതിഷേധവുമായി ദില്ലി സർവകലാശാലയിലെ വിദ്യാർത്ഥികളും അധ്യാപകരും രം​ഗത്ത് എത്തിയിരിക്കുകയാണ്.

വേനലവധി വെട്ടിച്ചുരുക്കിയതുമായി ബന്ധപ്പെട്ടാണ് പ്രതിഷേധവുമായി അധ്യാപകരും വിദ്യാർത്ഥികളും രംഗത്തെത്തിയത്.

ജൂണ്‍ ഏഴിന് ആരംഭിക്കാനിരുന്ന അവധി പതിനാലിലേക്ക് മാറ്റി.

അധ്യാപകർ ഇതിനകം തന്നെ കോൺഫറൻസുകൾ, റിസർച്ച്, എഫ്‌ഡിപികൾ തുടങ്ങിയവയ്ക്കായി അപേക്ഷിച്ചു കഴിഞ്ഞെന്നാണ് അസോസിയേറ്റ് പ്രൊഫസറായ ആഭ ദേവ് പറയുന്നത്.

പലരും സ്വന്തം നാട്ടിലേക്ക് പോകുന്നത് വേനൽക്കാല അവധിക്കാണ്.

ഇതിനകം ട്രെയിൻ, ഫ്ലൈറ്റ് ടിക്കറ്റുകള്‍ മിക്കവരും ബുക്ക് ചെയ്തു.

അവധിയിലെ പെട്ടെന്നുള്ള മാറ്റം വിദ്യാർത്ഥികളെയും അധ്യാപകരെയും ഒരുപോലെ ബാധിക്കുമെന്നാണ് പരാതി.

2023- 24 അക്കാദമിക് വർഷത്തെ കലണ്ടർ രണ്ടാം തവണയാണ് മാറ്റുന്നതെന്നും പരാതിയുണ്ട്. പുതുക്കിയ ഉത്തരവ് പ്രകാരം ജൂണ്‍ 14 മുതൽ ജൂലൈ 21 വരെയാകും അവധി.

Leave a Reply

spot_img

Related articles

കർണാടകയിൽ ലോറിയും മിനിബസും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

കർണാടകയിലെ കലബുർ​ഗിയിൽ ലോറിയും മിനിബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 5 പേർ മരിച്ചു. 11 പേർക്ക് പരിക്കേറ്റു. ദർ​ഗയിൽ പോയി മടങ്ങി വരികയായിരുന്ന സംഘമാണ് അപകടത്തിൽപെട്ടത്....

ഒഡീഷയിൽ മലയാളി വൈദികന് മർദനം

ഒഡീഷയിൽ മലയാളി വൈദികന് മർദനമേറ്റു. ബെഹരാംപൂർ ലത്തീൻ രൂപതയിലെ ജൂബ ഇടവക പള്ളി വികാരി ഫാ. ജോഷി ജോർജിനാണ് മർദനമേറ്റത്. ഒഡീഷ പോലീസ് പള്ളിയിൽ...

വഖഫ് ഭേദഗതി ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിക്കും; എം.കെ സ്റ്റാലിന്‍

വഖഫ് ഭേദഗതി ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. വഖഫ് ബില്ലില്‍ പ്രതിഷേധിച്ചാണ് സ്റ്റാലിന്‍ ഉള്‍പ്പടെയുള്ള ഡി.എം.കെ എം.എല്‍.എമാര്‍ കറുത്ത ബാഡ്ജണിഞ്ഞാണ്...

വഖഫ് നിയമ ഭേദഗതി ബില്‍ രാജ്യസഭയിലും പാസാക്കി

വഖഫ് നിയമ ഭേദഗതി ബില്‍ രാജ്യസഭയിലും പാസാക്കി. ഇന്നു പുലര്‍ച്ചെ 2.33 നാണ് രാജ്യസഭയില്‍ ബില്‍ ബാസാക്കിയത്. ബില്ലിനെ ഭരപക്ഷത്തുള്ള 128 എംപിമാര്‍ പിന്തുണച്ചപ്പോള്‍...