‘ഡല്‍ഹിയുടെ വളര്‍ച്ച മുരടിച്ചു; ആം ആദ്മി പാര്‍ട്ടി ദുരന്തം’; പരിവര്‍ത്തന്‍ യാത്രയ്ക്കിടെ ആം ആദ്മി പാര്‍ട്ടിയെ കടന്നാക്രമിച്ച് പ്രധാനമന്ത്രി

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രചാരണത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. രോഹിണിയില്‍ പരിവര്‍ത്തന്‍ യാത്രയ്ക്കിടെ ആം ആദ്മി പാര്‍ട്ടിയെ പ്രധാനമന്ത്രി കടന്നാക്രമിച്ചു. എഎപി ഭരണം ഡല്‍ഹിയുടെ വളര്‍ച്ച മുരടിപ്പിച്ചെന്നും വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയത് കേന്ദ്രസര്‍ക്കാരെന്നും മോദി പറഞ്ഞു.ആം ആദ്മി പാര്‍ട്ടി ദുരന്തം എന്ന പരാമര്‍ശം മോദി ഇന്ന് വീണ്ടും ആവര്‍ത്തിച്ചു. ലോകോത്തര നിലവാരത്തിലുള്ള തലസ്ഥാന നഗരമായി ഡല്‍ഹിയെ വികസിപ്പിക്കുമെന്ന് പറഞ്ഞ പ്രധാനമന്ത്രി ഇതിനായി വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ അവസരം നല്‍കണമെന്നും ആവശ്യപ്പെട്ടു. ഡല്‍ഹിയില്‍ എല്ലായിടത്തും താമര വിരിയുമെന്ന് എനിക്ക് ആത്മവിശ്വസമുണ്ട്. ഡല്‍ഹിയിലെ ജനങ്ങളുടെ ഹൃദയം കീഴടക്കാനും ആം ആദ്മി പാര്‍ട്ടിയെന്ന ദുരന്തത്തെ ഇവിടെ നിന്ന് നീക്കം ചെയ്യാനും ഇതാണ് ഏറ്റവും നല്ല സമയം – മോദി വ്യക്തമാക്കി. വികസന പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള പാര്‍ട്ടിയുടെ പ്രതിബദ്ധത കാരണം ജനങ്ങള്‍ ബിജെപിയെ വിശ്വസിക്കാന്‍ തുടങ്ങിയെന്നും അദ്ദേഹം തറപ്പിച്ചു പറഞ്ഞു.

Leave a Reply

spot_img

Related articles

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും.നഴ്സുമാരുടെ മിനിമം വേതനം വർദ്ധിപ്പിക്കുമെന്ന് അധികൃതർ നേരത്തെ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടില്ല. ഇത് നടപ്പിലാക്കണമെന്നാണ്...

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം കടുക്കുമ്പോഴും ആഗോള വിപണിയെ അത്ഭുതപ്പെടുത്തി സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 300 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു...