പുല്ലുപാറയില്‍ നടന്ന ബസ് അപകടത്തില്‍ കെഎസ്‌ആർടിസി ബസിന് ബ്രേക്ക്‌ തകരാർ ഇല്ലെന്ന് മോട്ടർ വാഹന വകുപ്പ്

വാഹനത്തില്‍ സ്പീഡ് ഗവർണർ ഉണ്ടായിരുന്നു. വണ്ടിയുടെ വീല്‍ അഴിച്ച്‌ പരിശോധന നടത്തും. ചെറിയ ഗിയറില്‍ ഇറക്കം ഇറങ്ങിയതാണോ അപകടത്തിന് കാരണമെന്നാണ് സംശയിക്കുന്നതെന്ന് എൻഫോഴ്‌സ്മെന്റ് ആർടിഒ കെ.കെ രാജീവ്‌ പറഞ്ഞു. ബസിന്റെ ബ്രേക്ക്‌ നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്ന് നേരത്തെ ഡ്രൈവർ പറഞ്ഞിരുന്നു. കൊക്കയില്‍ കിടന്നിരുന്ന ബസ് ഇന്നലെ രാത്രിയാണ് ഉയർത്തി പെരുവന്താനം പോലീസ് സ്റ്റേഷനില്‍ എത്തിച്ചത്.ബസ് അപകടത്തില്‍ നാല് പേരാണ് മരിച്ചത്. തഞ്ചാവൂരിലേക്ക് തീർത്ഥാടന യാത്ര പോയ മാവേലിക്കര സ്വദേശികള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. മാവേലിക്കര സ്വദേശികളായ രമ മോഹൻ, അരുണ്‍ ഹരി, സംഗീത് എന്നിവർ മുണ്ടക്കയത്തെ ആശുപത്രിയില്‍ എത്തും മുമ്ബ് മരിച്ചു.

Leave a Reply

spot_img

Related articles

സ്വർണവില കൂടി

സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി. ഗ്രാമിന് 65 രൂപ വർധിച്ച് 14,885 രൂപയും പവന് 520 രൂപ കൂടി 1,19,080 രൂപയുമാണ് ഇന്നത്തെ വില....

തിരുവനന്തപുരം ജില്ലാതല ആശുപത്രിയില്‍ ആദ്യമായി ലമെല്ലാര്‍ കേരടോപ്ലാസ്റ്റി; ഒന്നര മാസത്തില്‍ 5 കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍

രാജ്യത്ത് തന്നെ ശ്രദ്ധ നേടി തിരുവനന്തപുരം ജനറല്‍ ആശുപത്രി. രാജ്യത്ത് ആദ്യമായി ഒരു ജില്ലാതല ആശുപത്രിയില്‍ ഒന്നര മാസത്തിനുള്ളില്‍ 5 കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍ ശസ്ത്രക്രിയകള്‍...

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...