മുൻ സൈനികൻ കൊലപ്പെടുത്തിയ ഭാര്യയുടെ മൃതശരീര ഭാഗങ്ങള്‍ വീണ്ടെടുക്കാൻ തീവ്രശ്രമം

മുൻ സൈനികൻ കൊലപ്പെടുത്തി വെട്ടിനുറുക്കി കുക്കറില്‍ വേവിച്ച ശേഷം തടാകത്തിലെറിഞ്ഞ ഭാര്യയുടെ മൃതശരീര ഭാഗങ്ങള്‍ വീണ്ടെടുക്കാൻ തീവ്രശ്രമം. ആന്ധ്രയിലെ പ്രകാശം ജില്ലയിലാണ് സംഭവം. വിരമിച്ച സൈനികനായ ഗുരുമൂർത്തി എന്നയാളാണ് ഭാര്യയായ വെങ്കട മാധവിയെ വെട്ടിക്കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ വേവിച്ച ശേഷം തടകത്തില്‍ എറിഞ്ഞത്. ജില്ലേലഗുഡ തടാകത്തില്‍ മൃതദേഹാവശിഷ്ടങ്ങള്‍ തളളിയെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്.

ധാരാളം മത്സ്യങ്ങളുള്ള തടാകമായതിനാല്‍ മുഴുവൻ അവശിഷ്ടങ്ങളും കിട്ടാനുള്ള സാധ്യത കുറവാണെന്ന അനുമാനത്തിലാണ് പൊലീസ്. സാങ്കേതികവും ശാസ്ത്രീയവുമായ എല്ലാ തെളിവുകളും തങ്ങള്‍ ശേഖരിക്കുന്നുണ്ടെന്ന് പൊലീസ് കമ്മീഷ്ണർ ജി സുധീർ മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണം നല്ല രീതിയില്‍ മുന്നോട്ട് പോകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നാല്‍പ്പത്തിയഞ്ചുകാരനായ ഗുരുമൂർത്തിയുടെ ഭാര്യ പുട്ടവെങ്കട മാധവിയെ (35) കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. തുടർന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ഗുരുമൂർത്തി താൻ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയെന്ന് പൊലീസിനോട് പറഞ്ഞത്. ഡിആർഡിഒയുടെ കഞ്ചൻബാഗിലെ കേന്ദ്രത്തില്‍ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്ത് വരികയായിരുന്നു ഗുരുമൂർത്തി. ഭാര്യ വെങ്കട മാധവിയോടൊപ്പം ഒരു വാടകവീട്ടിലായിരുന്നു താമസം. ഇവർക്കിടയില്‍ കലഹങ്ങളും പതിവായിരുന്നു. ജനുവരി 18നാണ് പുട്ടവെങ്കട മാധവിയെ കാണാനില്ലെന്ന പരാതി ബന്ധുക്കള്‍ നല്‍കിയത്. അന്വേഷണത്തില്‍ പൊലീസിനു ഭർത്താവിനെ സംശയം തോന്നി. കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് ഇയാള്‍ കുറ്റകൃത്യം നടത്തിയതായി സമ്മതിച്ചത്. തെളിവുകള്‍ ഇല്ലാതാക്കാനാണ് മൃതദേഹം കഷണങ്ങളാക്കി മുറിച്ച്‌ കുക്കറില്‍ വേവിച്ചതെന്നാണ് ഇയാളുടെ പ്രതികരണം.

Leave a Reply

spot_img

Related articles

കഠിനംകുളം കൊലപാതകം; പ്രതി ജോണ്‍സണ്‍ന്റെ മൊഴി പുറത്ത്

കഠിനംകുളം കൊലപാതകത്തില്‍ പ്രതി ജോണ്‍സണ്‍ ഔസേപ്പിന്റെ നടുക്കുന്ന മൊഴി പുറത്ത്. ചൊവ്വാഴ്ച രാവിലെ എത്തിയത് ആതിര വിളിച്ചതനുസരിച്ചാണെന്ന് ജോണ്‍സണ്‍ പറയുന്നു. രാവിലെ ആറരയ്ക്കാണ് പ്രതി...

വീട്ടമ്മയെ പ്രലോഭിപ്പിച്ച് വൻ തുക തട്ടിയെടുത്തു

ഓഹരി വിപണിയിലൂടെ വൻ തുക ലാഭമുണ്ടാക്കാമെന്ന് പ്രലോഭിപ്പിച്ച് വീട്ടമ്മയിൽ നിന്ന് 1,32,61,055 രൂപ തട്ടിയെടുത്തതായി പരാതി.തിരുവനന്തപുരം ശ്രീകാര്യം സ്വദേശിയായ യുവതിയുടെ പരാതിയിൽ സൈബർ പൊലീസ്...

കോട്ടയം റെയിൽവേ സ്‌റ്റേഷനിൽ ലക്ഷങ്ങളുടെ ഹവാല വേട്ട

കോട്ടയം റെയിൽവേ സ്‌റ്റേഷനിൽ ലക്ഷങ്ങളുടെ ഹവാല വേട്ട. മഹാരാഷ്ട്രയിൽ നിന്നും ട്രെയിനിൽ കടത്തിക്കൊണ്ടു വന്ന 32 ലക്ഷം രൂപയുമായി ഒരാളെ പിടികൂടി. മഹാരാഷ്ട്ര സ്വദേശിയായ...

പാലായിൽ വിദ്യാർത്ഥിയെ സഹപാഠികൾ ഉപദ്രവിച്ചതായി പരാതി

കോട്ടയം പാലായിൽ വിദ്യാർത്ഥിയെ സഹപാഠികൾ ഉപദ്രവിച്ചതായി പരാതി. പാലാ സെന്റ് തോമസ് സ്കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ ആണ് ക്ലാസ്സിൽ ഉള്ള മറ്റ് വിദ്യാർത്ഥികൾ...