ഓണപ്പൂക്കളം നശിപ്പിച്ചെന്ന പരാതിയില്‍ പത്തനംതിട്ട സ്വദേശിനിക്ക് എതിരെ പൊലീസ് കേസെടുത്തു.
ബെംഗളുരു തന്നിസന്ദ്ര അപ്പാര്‍ട്‌മെന്റ് കോംപ്ലക്‌സിലെ മലയാളി കൂട്ടായ്മയുടെ പരാതിയില്‍ സമ്ബിഗെഹള്ളി പൊലീസാണ് കേസെടുത്തത്.
ശനിയാഴ്ച മൊണാര്‍ക്ക് സെറിനിറ്റി അപ്പാര്‍ട്‌മെന്റില്‍ ഓണാഘോഷത്തിന്റെ ഭാഗമായാണു കുട്ടികളുടെ നേതൃത്വത്തില്‍ പൂക്കളം ഒരുക്കിയത്.
പുലര്‍ച്ചെ നാലിന് പൂക്കളം പൂര്‍ത്തിയാക്കി നിമിഷങ്ങള്‍ക്കകമാണു നശിപ്പിച്ചത്. കോമണ്‍ ഏരിയയില്‍ പൂക്കളം ഇട്ടതു ചോദ്യം ചെയ്ത സിമി നായര്‍ തടയാന്‍ ശ്രമിച്ചവരെ ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു.
സംഘര്‍ഷത്തെ തുടര്‍ന്ന് ഓണസദ്യ പാര്‍ക്കിങ് ബേയിലേക്ക് മാറ്റിയതായി അസോസിയേഷന്‍ പ്രസിഡന്റ് മനീഷ് രാജ് പറഞ്ഞു. 7 വര്‍ഷമായി മലയാളി കൂട്ടായ്മ ഓണാഘോഷം നടത്തുന്നുണ്ട്.