ചാലക്കുടി മണ്ഡലം
ഡേവിസ് (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ – മാർക്സിസ്റ്റ്), അരുൺ ഇ പി (സ്വതന്ത്രൻ), ചാർളി പാേൾ (ട്വൻ്റി-20), ഉണ്ണി കൃഷ്ണൻ (ഭാരത് ധർമജന സേന – ബിഡിജെസ്), സുബ്രൻ കെ ആർ (സ്വതന്ത്രൻ), ബോസ്കോ ലൂയിസ് (സ്വതന്ത്രൻ) എന്നിവർ ചാലക്കുടി ലോക് സഭാ മണ്ഡലം വരണാധികാരിയും അഡീഷണൽ ജില്ലാ മജിസ്ട്രേറ്റുമായ ആശാ സി എബ്രഹാം മുമ്പാകെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.
ചാർളി പോൾ മൂന്ന് സെറ്റ് പത്രിക വീതവും ഡേവിസ് രണ്ട് സെറ്റ് പത്രിക വീതവും അരുൺ ഇ പി, സുബ്രൻ കെ ആർ, ബോസ്കോ ലൂയിസ് എന്നിവർ ഓരോ സെറ്റ് പത്രിക വീതവുമാണ് സമർപ്പിച്ചത്. ഉണ്ണി കൃഷ്ണൻ ഏപ്രിൽ രണ്ട്, മൂന്ന് തീയതികളിൽ സമർപ്പിച്ചത് കൂടാതെ ഒരു സെറ്റ് പത്രിക കൂടി വ്യാഴാഴ്ച (ഏപ്രിൽ 4) വരണാധികാരിക്ക് മുമ്പാകെ സമർപ്പിച്ചു.