ഷൈൻ ടോം ചാക്കോയുടെ ഹോട്ടൽ റൂമിലെ സന്ദർശന വിവരങ്ങൾ പുറത്ത്

ലഹരി പരിശോധനക്കിടെ ഇറങ്ങിയോടിയ ഷൈൻ ടോം ചാക്കോയുടെ ഹോട്ടൽ റൂമിലെ സന്ദർശന വിവരങ്ങൾ പുറത്ത് വന്നു. പാലക്കാട് സ്വദേശികളാണ് ഷൈനിനൊപ്പം മുറിയിലുണ്ടായിരുന്നത്. ഹോട്ടലിലെത്തിയ ശേഷം രണ്ട് യുവതികളെ ഷൈൻ കണ്ടു.ഒരു സ്ത്രീ റൂമിലേക്ക് വന്നു.അവർ പിന്നീട് മറ്റൊരു റൂം എടുത്തു.ബാറിൽ വച്ച് ഷൈൻ മറ്റൊരു സ്ത്രീയെ കണ്ടു. ഇവരെ യൂബർ വിളിച്ച് ഷൈൻ പറഞ്ഞയച്ചു.പാലക്കാട്‌ സ്വദേശികളാണ് മുറിയിൽ ഷൈനിന് ഒപ്പമുണ്ടായിരുന്നത്. ഡാൻസാഫ് പരിശോധനയ്ക്ക് എത്തുമ്പോൾ മുർഷിദ് എന്നയാളാണ് മുറിയിൽ ഉണ്ടായിരുന്നത്.കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ആൾ എന്നാണ് പൊലീസിനോട് മുർഷിദ് പറഞ്ഞത്. മുറിയിൽ അനന്തകൃഷ്ണൻ എന്നു പേരുള്ള മറ്റൊരാൾ കൂടി ഉണ്ടായിരുന്നു.ഡാൻസാഫ് സംഘം എത്തുമ്പോൾ ഇയാൾ മുറിയിൽ ഉണ്ടായിരുന്നില്ല.പിന്നീട് ഇയാളെയും വിളിച്ചുവരുത്തി ചോദ്യം ചെയ്തു. ഇയാളെയും വിട്ടയച്ചു.പാലക്കാട്‌ സ്വദേശികൾ റൂമിലേക്ക് എത്തിയത് ഇന്നലെ വൈകീട്ടോടെയാണ് എന്നാണ് ഹോട്ടൽ അധികൃതർ വ്യക്തമാക്കിയത്.

Leave a Reply

spot_img

Related articles

ഷൈൻ ടോം ചാക്കോയെ ഇന്ന് ചോദ്യം ചെയ്യും

ലഹരി പരിശോധനയ്ക്കിടെ ഹോട്ടലില്‍ നിന്ന് ഓടി രക്ഷപ്പെട്ട നടൻ ഷൈൻ ടോം ചാക്കോയെ ഇന്ന് ചോദ്യം ചെയ്യാൻ പൊലീസ്.ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് കൊച്ചി നോർത്ത്...

ഷൈൻ ടോം ചാക്കോയെ വേട്ടയാടുന്നു; കുടുംബം

ഷൈൻ ടോം ചാക്കോയെ കഴിഞ്ഞ പത്തുകൊല്ലമായി വേട്ടയാടൽ തുടരുകയാണെന്ന് കുടുംബം പറഞ്ഞു. വിൻസിയുമായും വിൻസിയുടെ കുടുംബവുമായും ചെറുപ്പം മുതലേ ബന്ധം ഉണ്ട്.ഇരു കുടുംബങ്ങളും പൊന്നാനിയിൽ...

ഷൈൻ ടോം ചാക്കോയെ പുറത്താക്കാൻ അമ്മ

ഷൈൻ ടോം ചാക്കോയെ പുറത്താക്കാൻ താര സംഘടന അമ്മ.സംഘടന അഡ്‍ഹോക്ക് കമ്മിറ്റി ഭാരവാഹികള്‍ കൂടിയാലോചന നടത്തി. ഷൈൻ ടോം ചാക്കോയെ പുറത്താക്കി കൊണ്ടുള്ള തീരുമാനും...

ഡാൻസാഫ് പരിശോധക്കിടെ ഹോട്ടലില്‍ നിന്ന് ഇറങ്ങിയോടി നടൻ ഷൈൻ ടോം ചാക്കോ

ഡാൻസാഫ് പരിശോധക്കിടെ ഹോട്ടലില്‍ നിന്ന് ഇറങ്ങിയോടി നടൻ ഷൈൻ ടോം ചാക്കോ.നടി വിൻ സി അലോഷ്യസിന്‍റെ പരാതിക്ക് കൊച്ചിയിലെ ഹോട്ടലില്‍ പരിശോധന നടത്തുന്ന സമയത്താണ്...