ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ ദേവനന്ദൻ അർജുനും, അനശ്വര എം രഞ്ജിത്തും നറുക്കെടുക്കും

ശബരിമല – മാളികപ്പുറം ക്ഷേത്രത്തിലെ മേൽശാന്തിമാരെ നറുക്കെടുക്കുന്നതിന് ഇത്തവണ പന്തളം കൊട്ടാരത്തിൽ നിന്ന് ദേവനന്ദൻ അർജുൻനനേയും, അനശ്വര എം. രഞ്ജിത്ത്നേയും പന്തളം കൊട്ടാരം വലിയ തമ്പുരാൻ തിരുവോണം നാൾ രാമവർമ്മ രാജ ചുമതലപ്പെടുത്തി.പന്തളം നാലുകെട്ട് കൊട്ടാരത്തിലെ അർജുൻ.വി യുടെയും കോട്ടയം കാരാപ്പുഴ ഇളയകോവിലകത്തെ ശർമ്മദ ആർ.വർമ്മയുടെയും മകനായ ദേവനന്ദൻ അർജുൻ ശബരിമല മേൽശാന്തിയെ നറുക്കെടുക്കും.തൃപ്പൂണിത്തുറ എസ്.എൻ.വി.പി. സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ്.പന്തളം ശ്രാമ്പിക്കൽ കോട്ടാരത്തിൽ മുൻ രാജ പ്രതിനിധി പരേതനായ ആർ കേരള വർമ്മ രാജയുടെ മകൾ മൈഥിലിരാജ രഞ്ജിത്ത് രാജൻ ദമ്പതികളുടെ മകൾ ഭവൻസ് വിദ്യാ മന്ദിർ നാലാം ക്ലാസ് അനശ്വര എം. രഞ്ജിത്ത് മാളികപ്പുറം മേൽശാന്തിയെയും നറുക്കെടുക്കും.പന്തളം കൊട്ടാരം വലിയ തമ്പുരാന്റെയും വലിയ തമ്പുരാട്ടിയുടെയും അനുഗ്രഹം വാങ്ങി ഒക്ടോബർ 17ന് രാവിലെ തിരുവാഭരണ മാളികയുടെ മുൻപിൽ വെച്ച് കെട്ട് നിറച്ച് വലിയ കോയിക്കൽ ക്ഷേത്രത്തിൽ ദർശനത്തിനുശേഷം 12 മണിക്ക് രക്ഷിതാക്കളുടെയും സംഘം പ്രതിനിധികളായ കേരള വർമ്മ , മനോജ് വർമ്മ എന്നിവരോടൊപ്പം സന്നിധാനത്തേക്ക് യാത്ര തിരിക്കും.

Leave a Reply

spot_img

Related articles

മിനി കൂപ്പര്‍ അപകടം; പ്രതിയുമായി തെളിവെടുപ്പ് നടത്തി പൊലീസ്

നെടുമ്പാശ്ശേരിയില്‍ അമിതവേഗതയില്‍ പാഞ്ഞ മിനി കൂപ്പര്‍ ഇടിച്ച്‌ സ്‌കൂട്ടര്‍ യാത്രികരായ മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ പ്രതിയുമായി തെളിവെടുപ്പ് നടത്തി പൊലീസ്. ക്വിക്ക് റെസ്‌പോണ്‍സ്...

ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കൊക്കയാര്‍ സ്വദേശി മരിച്ചു

ഈരാറ്റുപേട്ട തൊടുപുഴ റോഡിൽ കളത്തൂക്കടവിന് സമീപം കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.വലിയമംഗലം സോ മില്ലിന് സമീപമാണ് അപകടമുണ്ടായത്. മുണ്ടക്കയം കൊക്കയാര്‍ കമലാഭവനില്‍...

വാഹനങ്ങളുടെ അമിത വേഗതയില്‍ ആശങ്ക പ്രകടിപ്പിച്ച് ഹൈക്കോടതി; അമിത വേഗത കണ്ടെത്താന്‍ സംവിധാനം ഒരുക്കണമെന്ന് നിർദേശം

നെടുമ്പാശേരിയിൽ പത്തൊൻപതുകാരൻ അമിത വേഗത്തിൽ ഓടിച്ച മിനി കൂപ്പർ ഇടിച്ച് മൂന്നുപേരുടെ ജീവൻ പൊലിഞ്ഞ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ആശങ്ക പ്രകടിപ്പിച്ച് ഹൈക്കോടതി.നിരത്തുകളിൽ വാഹനങ്ങളുടെ അമിത...

സിനഗോഗ് ആക്രമണ കേസിൽ പ്രതി എബിൻ പോളിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു

സിനഗോഗ് ആക്രമണ കേസിൽ പ്രതി എബിൻ പോളിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു.അഞ്ചു ദിവസത്തേക്കാണ് കസ്റ്റഡി അനുവദിച്ചത്. പ്രതിക്ക് വിദേശത്തുള്ള തീവ്രവാദ സംഘങ്ങളുമായി ബന്ധമുള്ളതായി സംശയിക്കുന്നുവെന്നും...