ആലപ്പുഴയിൽ അപകടത്തിൽ മരിച്ച ദേവാനന്ദൻ്റെ സംസ്കാരം നാളെ

ആലപ്പുഴയിൽ അപകടത്തിൽ മരിച്ച എംബിബിഎസ് വിദ്യാർത്ഥി ദേവാനന്ദൻ്റെ (19) സംസ്കാരം നാളെ കോട്ടയത്ത് മറ്റക്കരയിൽ.മൃതദേഹം മറ്റക്കരയിലെ പിതാവിൻ്റെ വീട്ടിൽ എത്തിച്ചു. മലപ്പുറം കോട്ടയ്ക്കലിൽ ജോലി സംബന്ധമായി താമസിക്കുന്ന ബിനുരാജ്, രഞ്ജിമോൾ ദമ്പതികളുടെ ഇളയ മകനാണ് ദേവാനന്ദ്. ദേവാനന്ദിൻ്റെ സംസ്കാരം നാളെ രണ്ട് മണിക്ക് മറ്റക്കരയിലെ കുടുംബ വീട്ടിൽ നടക്കും. വണ്ടാനം മെഡിക്കൽ കോളേജിലെ പൊതുദർശനത്തിനു ശേഷം ഇന്ന് 3 മണിയോടെയാണ് മൃതദേഹം മറ്റക്കരയിൽ എത്തിച്ചത്. മലപ്പുറം കോട്ടക്കൽ എം എ എം യു പി സ്കൂൾ അധ്യാപകനാണ് പിതാവ് ബിനു രാജ്. മലപ്പുറത്ത് വാണിജ്യ നികുതി വകുപ്പിൽ ഉദ്യോഗസ്ഥയാണ് അമ്മ രഞ്ജിമോൾ. സഹോദരൻ ദേവദത്ത് പോണ്ടിച്ചേരിയിൽ മൂന്നാം വർഷ എംബിബിഎസ് വിദ്യാർഥിയാണ്. ബിനുരാജിൻ്റെ മാതാപിതാക്കളായ നാരായണപിള്ളയും തങ്കമ്മയും, ബിനുരാജിൻ്റെ സഹോദരനും, കുടുംബവുമാണ് മറ്റക്കര പൂവക്കുളത്തെ കുടുംബവീട്ടിൽ താമസിക്കുന്നത്.

Leave a Reply

spot_img

Related articles

ഫാമിലി കൗണ്‍സിലര്‍ തസ്തിക ഒഴിവ്

ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയിലേക്ക് ഫാമിലി കൗണ്‍സിലര്‍ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ബി എ / ബി എസ് സി സൈക്കോളജി (മുഴുവന്‍ സമയം),...

ഗോകുലം ഗോപാലന്റെ ഓഫീസിൽ ഇ ഡി റെയ്ഡ്

മോഹൻ ലാൽ ചിത്രമായ എംപുരാന്റെ നിർമ്മാതാവും പ്രമുഖ വ്യവസായിയുമായ ഗോകുലം ഗോപാലന്റെ ഓഫീസിൽ എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റിൻ്റെ റെയ്‌ഡ്. ഗോകുലം ഗോപാലന്റെ ചെന്നൈ കോടമ്പാക്കത്തെ ധനകാര്യ...

വീണാ വിജയനെതിരായ കേസ് സി.പി.എം ഏറ്റെടുക്കില്ല; എം.വി. ഗോവിന്ദൻ

മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണാ വിജയനെതിരായ കേസ് സി.പി.എം ഏറ്റെടുക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.കേസ് വീണ വിജയനും കമ്പനിയും ഏറ്റെടുക്കും.വഴിവിട്ട ഒരു...

എം എം മണിയുടെ ആരോഗ്യനില തൃപ്‌തികരം

സിപിഎം പാർട്ടി കോൺഗ്രസിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സിപിഎം നേതാവ് എംഎം മണിയുടെ ആരോഗ്യനില തൃപ്‌തികരം. മധുരയിലെ അപ്പോളോ ആശുപത്രിയിലാണ്...