കെ.ജി. ജയൻ്റെ വേർപാടിൽ അനുശോചിച്ചു

പ്രശസ്ത സംഗീതജ്ഞനും ഗായകനുമായ കെ.ജി. ജയൻ്റെ വേർപാടിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് അനുശോചിച്ചു.

ഭക്തിഗാന  സംഗീതരംഗത്ത്
ജയ-വിജയ സഹോദരൻമാരിലെ കെ.ജി.ജയൻ നൽകിയിട്ടുള്ള സംഭാവനകൾ വിലമതിക്കാനാകാത്തതാണ്.

വ്യത്യസ്തമാർന്ന ആലാപന ശൈലിയും വേറിട്ട ശബ്ദമാധുര്യവുമായിരുന്നു കെ.ജി. ജയൻ്റെ പ്രത്യേകത.

അതുകൊണ്ട് തന്നെ സംഗീതപ്രേമികളിൽ കെ.ജി. ജയൻ്റെ ശബ്ദ സൗകുമാര്യത ആഴത്തിൽ പതിച്ചിട്ടുണ്ട്.

അറുപത് വർഷം നീണ്ട സംഗീത സപര്യയുടെ ഉടമയായ കെ.ജി. വിജയൻ വിടവാങ്ങുമ്പോൾ അത് സംഗീത മേഖലക്ക് തീരാനഷ്ടം തന്നെയാണ്.

തിരുവിതാംകൂർ ദേവസ്വം ബോർഡിനെ സംബന്ധിച്ചിടത്തോളം കെ.ജി. ജയൻ എന്ന സംഗീത പ്രതിഭയോട് തീർത്താൽ തീരാത്ത കടപ്പാടും ആദരവുമാണ്. 

ശ്രീകോവിൽ നടതുറന്നു പൊന്നമ്പലത്തിൻ ശ്രീകോവിൽ നട തുറന്നു എന്നു തുടങ്ങുന്ന ശബരിമല അയ്യപ്പ സ്വാമിയുടെ  ഉണർത്തുപാട്ട് ഭക്ത കോടികളുടെ മനസ്സിൽ ജീവിക്കുകയാണ്.

തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ ഹരിവരാസന പുരസ്കാര ജേതാവുകൂടിയായ കെ.ജി. ജയൻ  സംഗീതലോകത്ത് നൽകിയിട്ടുള്ള സംഭാവനകൾ പകരം വയ്ക്കാൻ ആവാത്തതാണ്.

കെ.ജി. ജയൻ്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നതിനൊപ്പം അദ്ദേഹത്തിൻ്റെ വിയോഗത്തിൽ കുടുംബാങ്ങൾക്കുള്ള ദുഃഖത്തിൽ പങ്കുചേരുന്നതായും ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ്. പ്രശാന്ത് വാർത്താകുറുപ്പിൽ പറഞ്ഞു.

Leave a Reply

spot_img

Related articles

മുണ്ടക്കയത്ത് വാഹന അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു

മുണ്ടക്കയം - വണ്ടൻപതാൽ റോഡിൽ ഉണ്ടായ വാഹന അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. മുണ്ടക്കയം കോരുത്തോട് പാതയിൽ 3 സെന്റിന് സമീപം ആണ് അപകടം....

പിണറായി വിജയനും മകൾ വീണാ വിജയനും ഹൈക്കോടതി നോട്ടിസ്

മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട സിഎംആർഎൽ എക്സാലോജിക് ദുരൂഹ ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണാ വിജയനും ഹൈക്കോടതി നോട്ടിസ്.സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന ഹർജിയിലാണ്...

മുണ്ടക്കയത്ത് വീടിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

മുണ്ടക്കയത്ത് വീടിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വണ്ടൻപതാൽ തത്തൻപാറ ഫൈസലിനെ യാണ് ബുധനാഴ്‌ച രാവിലെ മരിച്ച നിലയിൽ കണ്ടത്. ലോറി ഡ്രൈവറായ യുവാവും...

ദിവ്യ എസ്. അയ്യര്‍ക്കെതിരെ കെ. മുരളീധരന്‍

സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കെ.കെ രാഗേഷിനെ പ്രശംസിച്ച ദിവ്യ എസ്. അയ്യര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. പിണറായിയുടെ പാദസേവ...