മണ്ഡലകാലത്തിനായി നട തുറന്നതിന് ശേഷം ഏറ്റവും കൂടുതൽ ഭക്തർ ദർശനം നടത്തിയത് ഇന്നലെ. 88751 പേരാണ് ഇന്നലെ മാത്രം ദർശനം നടത്തിയത്. സ്പോട് ബുക്കിംഗിലും വൻ വർദ്ധനവ്. ഇന്നലെ 15514 പേരാണ് സ്പോട് ബുക്കിംഗിലൂടെ എത്തിയത്. പുൽമേട് വഴി ദർശനത്തിനെത്തിയത് 768 പേർ. ഇന്നലെ 6236 കുട്ടികളും ദർശനം നടത്തി.തീർത്ഥാടകത്തിരക്ക് ഇന്നും തുടരുകയാണ്. രാവിലെ 8 മണി വരെ 28727 പേർ പമ്പയിൽ നിന്നും മലകയറി. ഇതിൽ 5965 പേർ സ്പോട് ബുക്കിംഗിലൂടെയാണ് എത്തിയത്.