തപാൽ വകുപ്പിൽ ഡയറക്ട് ഏജൻ്റ് ,ഫീൽഡ് ഓഫീസർ നിയമനം

കോട്ടയം പോസ്റ്റൽ ഡിവിഷനിൽ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് / ഗ്രാമീണ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് ഉത്പന്നങ്ങളുടെ വിപണനത്തിനായി കമ്മീഷൻ വ്യവസ്ഥയിൽ മുൻ ഇൻഷുറൻസ് ഏജന്റ്മാർ / അംഗൻവാടി ജീവനക്കാർ /മഹിളാ മണ്ഡൽ പ്രവർത്തകർ / വിമുക്ത ഭടന്മാർ /സ്വയം തൊഴിൽ ചെയ്യുന്നവർ / കുടുംബശ്രീ പ്രവർത്തകർ/റിട്ടയേർഡ് ജീവനക്കാർ /ഡിസ്‌ചാർജ് ആയ GDS തുടങ്ങിയവരെ DIRECT AGENT /FIELD ഓഫീസർ മാരായി നിയമിക്കുന്നു അപേക്ഷകർ 10-ആം ക്ലാസ് പാസായിരിക്കണം .

കുറഞ്ഞ പ്രായം 18 വയസ്സ് ഉയർന്ന പ്രായപരിധി ഇല്ല. ഇൻഷുറൻസ് മേഖലയിലെ മുൻ പരിചയം. കംപ്യൂട്ടർ പരിജ്ഞാനം, താമസിക്കുന്ന പ്രദേശത്തെ പറ്റിയുള്ള അറിവ് എന്നിവ അഭികാമ്യം.

താല്പര്യമുള്ളവർ 19.06.2024 ഇന് മുമ്പ് താഴെ പറയുന്ന നമ്പറിൽ വിളിച്ചു രജിസ്റ്റർ ചെയ്യേണ്ടതാണ്. Ph: 9946094333.

രജിസ്റ്റർ ചെയ്ത‌വർ വയസ്സും വിദ്യാഭ്യാസ യോഗ്യതകളും തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളും അതിന്റെ self attested കോപ്പികളും സഹിതം കോട്ടയം പോസ്റ്റൽ ഡിവിഷണൽ സുപ്രണ്ടൻ്റിൻ്റെ ഓഫീസിൽ നേരിട്ട് ഇന്റർവ്യൂവിന് ഹാജരാക്കേണ്ടതാണ്.

തീയതി പിന്നീട് അറിയിക്കുന്നതാണ് . തിരെഞ്ഞെടുക്കപെടുന്നവർ 5000 രൂപയുടെ NSC /KVP ആയി 5 വർഷത്തെ security deposit കെട്ടിവെക്കേണ്ടതാണ് പിന്നീട് ഇത് തിരിച്ചു നൽകുന്നതാണ്

Leave a Reply

spot_img

Related articles

അത്യാഹിത വിഭാഗത്തിലെ അപകടത്തില്‍ ആളപായമില്ല : പ്രിൻസിപ്പില്‍ ഡോ. സജിത് കുമാർ

കോഴിക്കോട് മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിലെ അപകടത്തില്‍ ആളപായമില്ലന്ന് പ്രിൻസിപ്പില്‍ ഡോ. സജിത് കുമാർ. അത്യാഹിത വിഭാഗത്തില്‍ പൊട്ടിത്തെറി സംഭവിക്കുന്നതിന് മുമ്പ് തന്നെ മൂന്നു...

മലയാളം പറഞ്ഞ് കയ്യടി വാങ്ങി പ്രധാനമന്ത്രി

മലയാളം പറഞ്ഞ് കയ്യടി വാങ്ങി പ്രധാനമന്ത്രി, കേരളത്തിലെ ജനങ്ങൾക്ക് അഭിനന്ദനം പറഞ്ഞ് തുടക്കം. അനന്തപത്മനാഭന്റെ മണ്ണിൽ വരാൻ കഴിഞ്ഞതിൽ സന്തോഷമെന്ന് മലയാളത്തിൽ പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി...

പ്രധാനമന്ത്രി വിഴിഞ്ഞത്തേക്ക് യാത്ര തിരിച്ചു

തുറമുഖം രാജ്യത്തിന് സമർപ്പിക്കുവാൻ പ്രധാനമന്ത്രി വിഴിഞ്ഞത്തേക്ക് യാത്ര തിരിച്ചു. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മീഷനിംഗ് ഇന്ന്.രാവിലെ 11 മണിക്കാണ് ഉദ്ഘാടനം. ഗവര്‍ണര്‍...

കൊച്ചി വിമാനത്താവളത്തിൽ ബോംബ് ഭീഷണി

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ബോംബ് ഭീഷണി. ഇന്നലെ രാത്രിയാണ് ഡി ഐ ജിയുടെ ഔദ്യോഗിക മെയിലിലേക്ക് ബോംബ് ഭീഷണി വന്നത്. വിമാനത്താവളത്തിൽ ബോംബ് സ്‌ക്വാഡിന്റെ...