‘ദിശ’ ഉന്നതവിദ്യാഭ്യാസ എക്സ്പോയും കരിയർ കോൺക്ലേവും ഇന്നുമുതൽ നാഗമ്പടം നെഹ്റു ‌സ്റ്റേഡിയത്തിൽ

പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന ‘ദിശ’ ഉന്നതവിദ്യാഭ്യാസ എക്സ്പോ യും കരിയർ കോൺക്ലേവും ഇന്നുമുതൽ നാഗമ്പടം നെഹ്റു ‌സ്റ്റേഡിയത്തിൽ.ഹയർ സെക്കൻഡറി പഠനത്തിനു ശേഷമുള്ള ഉപരിപഠന – തൊഴിൽ മേഖലകളിലെ സാധ്യതകൾ പരിചയപ്പെടുത്തുന്ന മേള 24 വരെ തുടരും. ഇന്നു രാവിലെ 10നു ചീഫ് സെക്രട്ടറി എ.ജയതിലക് ഉദ്ഘാടനം നിർവഹിക്കും.ഹയർ സെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് അഡോളസന്റ് കൗൺസലിങ് സെൽ തയാറാക്കിയ കരിയർ പോർട്ടലിൻ്റെ ഉദ്ഘാടനവും നടക്കും. രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെ വിവിധ വിഷയങ്ങളിൽ സെമിനാറുകളുണ്ട്. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും പങ്കെടുക്കാം. മറ്റുള്ളവർക്കുള്ള പ്രവേശനം വൈകിട്ട് 3.30 മുതൽ 5.30 വരെ. പ്രവേശനം സൗജന്യം.85 സ്‌റ്റാളുകൾ മേളയിലുണ്ട്. സ്കോളർഷിപ്പുകൾ, പ്രവേശന പരീക്ഷ എന്നിവയെപ്പറ്റിയുള്ള വിവരങ്ങൾ സ്‌റ്റാളുകളിൽ നിന്നു ലഭിക്കും. കരിയർ കൗൺസലിങ്ങിനുള്ള അവസരവും ഉണ്ടാവും

Leave a Reply

spot_img

Related articles

കുട്ടനാടിന്റെ സമഗ്ര വികസനം യാഥാർഥ്യമാക്കും; മുഖ്യമന്ത്രി

പ്രളയാനന്തരം സർക്കാർ പ്രഖ്യാപിച്ച കേരളത്തിലെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന കുട്ടനാട്ടിലെ എ.സി. റോഡ് എന്നും ജനങ്ങൾ ആഗ്രഹിക്കുന്ന വിധം...

മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ കൊച്ചിയിൽ

കേരളത്തിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ.എസ് ഐ ആറിൽ ആശങ്ക വേണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ.അർഹരായ ഒരാളും വോട്ടർപട്ടികയിൽ നിന്ന്...

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്.2031 ഓടെ കോട്ടയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജീവിത സൗകര്യമുള്ള ഇടത്തരം നഗരമാക്കി മാറ്റുക എന്ന...

കാസർകോട് വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍

മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍. കാസർകോട് കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍...