വാര്‍ഡ് വിഭജനം; പരാതികള്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ നാല് വരെ നീട്ടി

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കരട് വാര്‍ഡ് വിഭജനം സംബന്ധിച്ച പരാതികള്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ നാല് വരെ നീട്ടി. ഡിസംബര്‍ നാലിന് വൈകിട്ട് അഞ്ച് മണിക്ക് മുൻപായി പരാതികള്‍ ഡീലിമിറ്റേഷന്‍ കമ്മിഷന്‍ സെക്രട്ടറിക്കോ ബന്ധപ്പെട്ട ജില്ലാ കളക്ടര്‍ക്കോ നേരിട്ടോ രജിസ്റ്റേര്‍ഡ് തപാല്‍ മാര്‍ഗ്ഗമോ നല്‍കണം. അവസാന തീയതിക്ക് ശേഷം ലഭിക്കുന്ന പരാതികള്‍ സ്വീകരിക്കില്ല.

കരട് വാര്‍ഡ് വിഭജന നിര്‍ദ്ദേശങ്ങള്‍ നവംബര്‍ 16നാണ് സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചത്. https://www.delimitation.lsgkerala.gov.in വൈബ്‌സൈറ്റിലും അതത് തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ് ഓഫീസുകളിലും കരട് വാര്‍ഡ് വിഭജന നിര്‍ദേശങ്ങള്‍ ലഭ്യമാണ്. പരാതികള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഓഫീസില്‍ സ്വീകരിക്കില്ലെന്നും നിര്‍ദേശത്തില്‍ പറയുന്നു.

വാര്‍ഡ് വിഭജനം സംബന്ധിച്ച്‌ ഡീലിമിറ്റേഷന്‍ കമ്മിഷന്‍ സെക്രട്ടറിക്കുള്ള പരാതികള്‍. സെക്രട്ടറി, ഡീലിമിറ്റേഷന്‍ കമ്മിഷന്‍, കോര്‍പറേഷന്‍ ബില്‍ഡിങ് നാലാം നില, വികാസ്ഭവന്‍ പി.ഒ, തിരുവനന്തപുരം- 695033 ഫോണ്‍: 0471-2335030.എന്ന വിലാസത്തിലാണ് അയയ്ക്കേണ്ടത്.

Leave a Reply

spot_img

Related articles

സർക്കാരിന്റെ നാലാം വാർഷികാഘോഷം: ഏപ്രിൽ 21ന് തുടക്കം

സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെയും എന്റെ കേരളം പ്രദർശന വിപണന മേളയുടെയും സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ കാസർഗോഡ് നിർവഹിക്കും. കാലിക്കടവ് മൈതാനത്ത്...

മുസ്ലിം ലീ​ഗിന്റെ മഹാറാലി; അണിനിരന്നത് ലക്ഷങ്ങൾ

വഖഫ് നിയമ ഭേദഗതിക്കെതിരെ കോഴിക്കോട്ട് മുസ്ലിം ലീ​ഗിന്റെ മഹാറാലി. വഖഫ് നിയമത്തിനെതിരെയുള്ള രാജ്യത്തെ തന്നെ ഏറ്റവും വലിയ റാലി എന്നാണ് ലീഗ് അവകാശപ്പെടുന്നത്. പരിപാടിയിൽ...

ശബരിമല തീർത്ഥാടകരുമായി പോയ കെ എസ് ആർ ടി സി ബസിനു മുകളിലേക്കു മരം കടപുഴകി വീണു

ശബരിമല തീർത്ഥാടകരുമായി പമ്പയിൽ നിന്നും നിലക്കലേക്കു പോയ കെ എസ് ആർ ടി സി ബസിനു മുകളിലേക്കു മരം കടപുഴകി വീണു. പമ്പയിലും പരിസര...

യുവാക്കള്‍ക്കിടയിലേക്ക് പിക്കപ്പ് വാന്‍ ഇടിച്ച്‌ കയറി ഒരു മരണം

പാലക്കാട് ചെര്‍പ്പുളശ്ശേരിക്ക് സമീപം തിരുവാഴിയോട് ചായ കടയ്ക്ക് മുന്നില്‍ നിന്ന യുവാക്കള്‍ക്കിടയിലേക്കാണ് നിയന്ത്രണം വിട്ട് പിക്കപ്പ് വാന്‍ ഇടിച്ച്‌ കയറിയത്.മലപ്പുറം തിരൂര്‍ സ്വദേശിയായ തഹസില്‍...